2024-ൽ ലോകത്തിലെ ഗൂഗിൾ ട്രെൻഡ്‌സ് ഭക്ഷണ വിഭവ രുചിക്കൂട്ടുകളുടെ (റെസിപ്പി) അന്വേഷണത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ച് മാങ്ങാ അച്ചാർ. നാലാം സ്ഥാനമാണ് മാങ്ങാ അച്ചാറിന്. ഇന്ത്യയിൽ സമാന വിഭാഗത്തിൽ മാങ്ങാ അച്ചാറും ചമ്മന്തിയും കഞ്ഞിയും ആദ്യപത്തിൽ സ്ഥാനം നേടി. രണ്ടാംസ്ഥാനം മാങ്ങ അച്ചാറിനും എട്ടും പത്തും സ്ഥാനം കഞ്ഞിക്കും ചമ്മന്തിക്കുമാണ്.
ഫാഷൻ ഫ്രൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന കോക്ക്‌ടെയ്ൽ റെസ്പ്പി പോൺസ്റ്റാർ മാർടിനിയാണ് ഇന്ത്യയിലെ രുചിക്കൂട്ടുകളുടെ അന്വേഷണത്തിൽ ഒന്നാംസ്ഥാനത്ത്. ആഗോളതലത്തിൽ ഒളിമ്പിക് ചോക്ലേറ്റ് മഫിനാണ് ഒന്നാം സ്ഥാനം. തൊട്ടരികിൽ ഉള്ളവയുടെ (നിയർ മി) അന്വേഷണത്തിൽ ഓണസദ്യയുമുണ്ട്.
പാട്ടുകളിൽ തരംഗമായി ഇലുമിനാറ്റി : 2024-ൽ ഇന്ത്യയിലെ സെർച്ച് ലിസ്റ്റിൽ ആദ്യ മൂന്നിലുള്ളത് മലയാളം സിനിമയായ ആവേശത്തിലെ ഇലുമിനാറ്റി സോങ്ങാണ്. ഹിന്ദി ആൽബം സോങ്ങായ നാടാനിയൻ ആണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടത്.
ചലച്ചിത്രത്തിൽ മഞ്ഞുമ്മലും ആവേശവും: ഇന്ത്യയിലെ ചലച്ചിത്ര വിഭാഗത്തിൽ കൂടുതൽ സെർച്ച് ചെയ്ത സിനിമകളുടെ ആദ്യപത്തിൽ ഇടം പിടിച്ച് മലയാളം സിനിമയായ ‘മഞ്ഞുമ്മൽ ബോയ്‌സും’ ഫഹദ് ഫാസിൽ അഭിനയിച്ച ‘ആവേശ’വും. ഹിന്ദി സിനിമയായ സ്ത്രി-2 ആണ് ഒന്നാമത്. ഷോകളിൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹിന്ദി സീരീസായ ‘ഹീരാമണ്ടി’യാണ് ഒന്നാമത്. കൊറിയൻ ഡ്രാമകളായ ക്വീൻ ഓഫ് ടിയേഴ്‌സും മാരി മൈ ഹസ്‌ബെൻഡും ആദ്യ പത്തിലുണ്ട്.
പൂക്കിയും മോയേ മോയേയും: ഗൂഗിളിൽ വാക്കുകളുടെ അർഥാന്വഷണത്തിൽ ആദ്യ പത്തിൽ പൂക്കിയും മോയേ മോയേയും. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ വർഷം ട്രെൻഡായ വാക്കുകളിൽ ഒന്നാണ് പൂക്കി. സുന്ദരമായ വസ്തുക്കളെയും ആളുകളെയും വിളിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. വൈറലായ സെർബിയൻ ഗാനം മോയേ മോയേ ആണ് മറ്റൊന്ന്. ഓൾ ഐസ് ഓൺ റാഫായാണ് 2024-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച വാക്കുകളിൽ ഒന്നാമത്.
Content Highlights: What India searched for in 2024
Published: 02 Jan 2025, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented