ഗൂഗിള്‍ സെര്‍ച്ചില്‍ 'Avengers: Doomsday' എന്നോ 'Doomsday' എന്നോ ടൈപ്പ് ചെയ്യുന്ന ആരാധകരെ കാത്തിരിക്കുന്നത് ഒരു രഹസ്യ ഇന്ററാക്ടീവ് ക്വിസ് ആണ്. ഇതില്‍ വിക്ടര്‍ വോണ്‍ ഡൂം സ്ക്രീന്‍ ഹൈജാക്ക് ചെയ്യും

'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' തീയേറ്ററുകളിൽ എത്താനിരിക്കെ പ്രൊമോഷനുവേണ്ടി ഗൂഗളുമായി കൈകോർത്ത് ഡിസ്‌നിയും മാർവലും. സിനിമയെക്കുറിച്ച് ഓൺലൈനിൽ സെർച്ച് ചെയ്യുന്നവർക്ക് വിസ്മയം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ.
ഗൂഗിൾ സെർച്ചിൽ 'Avengers: Doomsday' എന്നോ 'Doomsday' എന്നോ ടൈപ്പ് ചെയ്യുന്ന ആരാധകരെ കാത്തിരിക്കുന്നത് ഒരു രഹസ്യ ഇന്ററാക്ടീവ് ക്വിസ് ആണ്. ഇതിൽ വിക്ടർ വോൺ ഡൂം സ്‌ക്രീൻ ഹൈജാക്ക് ചെയ്യും. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രശസ്തമായ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച AI-യിൽ പ്രവർത്തിക്കുന്ന ട്രിവിയ ഗെയിമുമായി വിഷ്വൽ ഇഫക്റ്റുകൾ കൂട്ടിച്ചേർത്താണ് വിസ്മയം ഒരുക്കിയിട്ടുള്ളത്.
എങ്ങനെ അൺലോക്ക് ചെയ്യാം?
- ഗൂഗിളിൽ 'Avengers: Doomsday' അല്ലെങ്കിൽ 'Doomsday' എന്ന് ടൈപ്പ് ചെയ്യുക.
- തിളങ്ങുന്ന പച്ച നിറത്തിലുള്ള ഡോക്ടർ ഡൂമിന്റെ മുഖം സ്‌ക്രീനിൽ തെളിയും.
- താഴേക്ക് സ്‌ക്രോൾ ചെയ്താൽ തിളങ്ങുന്ന പച്ച ഡോക്ടർ ഡൂം ഐക്കൺ കാണാം.
- ആ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്‌ക്രീൻ മുഴുവൻ പച്ചയായി മാറുകയും, ഡൂമിന്റെ കൈകൾ അവഞ്ചേഴ്‌സ്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തർ, എക്‌സ്-മെൻ എന്നീ നാല് ടീം എംബ്ലങ്ങൾ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യും.
- ഏതെങ്കിലും ഒരു എംബ്ലം തിരഞ്ഞെടുക്കുക.
- ഗൂഗിളിന്റെ AI മോഡ് വഴി ജനറേറ്റ് ചെയ്ത നാലോ അഞ്ചോ ചോദ്യങ്ങളുള്ള മൾട്ടിപ്പിൾ ചോയ്‌സ് ക്വിസ് ഇതോടെ ആരംഭിക്കും.
പ്രശസ്തമായ ഡയലോഗുകൾ പൂർത്തിയാക്കുകയാണ് ഉപയോക്താക്കൾ ചെയ്യേണ്ടത്. ക്വിസ് ക്ലോസ് ചെയ്തുകഴിഞ്ഞാൽ, 'ഡൂംസ്‌ഡേ ഈസ് കമിംഗ്' എന്ന സന്ദേശത്തോടുകൂടിയ ഒരു കൗണ്ട്ഡൗൺ ക്ലോക്ക് സ്‌ക്രീനിൽ പ്രത്യേഷപ്പെടും.
Content Highlights: Disney and Marvel launched an interactive Google Search promotion for Avengers: Doomsday., Users can trigger a glowing green Doctor Doom icon by searching the movie title., Clicking the icon launches an AI-powered trivia quiz featuring iconic MCU quotes across four team emblems.
Published: 22 Nov 2026, 01:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented