തട്ടിപ്പുകാരുടെ ഫോണ്‍വിളികളില്‍ പണം നഷ്ടമാകുന്ന നിരവധി പേരുണ്ട്. പലപ്പോഴായി അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ ഇന്ത്യയിലും ഇത്തരം തട്ടിപ്പുകാര്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് പച്ചയായ തെളിവ് നല്‍കുകയാണ് ബിബിസി റിപ്പോര്‍ട്ട്. 

To advertise here,

ആയിരക്കണക്കിനാളുകള്‍ ഒരു വര്‍ഷം യുകെയില്‍ തട്ടിപ്പുകള്‍ക്കിരയാകുന്നുണ്ടത്രെ. വിദേശത്തുനിന്നുള്ള ക്രിമിനല്‍ കോള്‍സെന്ററുകളില്‍ നിന്നുള്ളവരാണ് ഇത്തരം തട്ടിപ്പുകളില്‍ ആളുകളെ വീഴ്ത്തുന്നത്. ഇതുവഴി കോടികളുടെ വരുമാനം അവര്‍ നേടുന്നുമുണ്ട്. 

ഇതിനൊരു പരിഹാരം കാണുന്നതിനാണ് യുകെ സ്വദേശിയായ ജിം ബ്രൗണിങ് എന്നയാള്‍ ഇറങ്ങിത്തിരിച്ചത്. വിദേശ രാജ്യങ്ങളിലെ ഇരകളെ കെണിയില്‍ വീഴ്ത്താനായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു കോള്‍ സെന്റര്‍ ബ്രൗണിങ് ഹാക്ക് ചെയ്തു. 

അവിടെനിന്നുമുള്ള ഓരോ ഫോണ്‍വിളിയുടേയും റെക്കോര്‍ഡുകള്‍ ബ്രൗണിങ് കൈക്കലാക്കി. ഓപ്പം ആ ഓഫീസിലെ സിസിടിവി ക്യാമറകളില്‍ നുഴഞ്ഞുകയറി. ആ ഓഫീസ് പിന്നീട് ജിം ബ്രൗണിങിന്റെ നിരീക്ഷണത്തിലായി. നിയമവിരുദ്ധമായ കാര്യമാണ് ചെയ്തത് എങ്കിലും തട്ടിപ്പുകാരെ പിടികൂടാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയകരമായി. അദ്ദേഹം ആ കണ്ടെത്തലുകള്‍ ബിബിസിയ്ക്ക് നല്‍കുകയായിരുന്നു. 

CREDIT: BBC

Content Highlights: UK man hacked a indian criminal call center Scammers caught red-handed