പ്രോജക്ട് ഗ്ലാസ്വിങ്ങില് ഉള്‍പ്പെട്ട 150 കമ്പനികളില്‍ സാംസങ് ഇലക്ട്രോണിക്‌സ്, കൊറിയ ഇന്റര്‍നെറ്റ് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സി തുടങ്ങിയ മറ്റ് പ്രമുഖ കൊറിയന്‍ സ്ഥാപനങ്ങളോടൊപ്പം എസ്.കെ ടെലികോമും ഉള്‍പ്പെട്ടതാണ് പ്രശ്‌നമായത്.

എഐ കമ്പനിയായ ആന്ത്രോപിക്കിന് അന്ത്യശാസനം നൽകി യു.എസിലെ ട്രംപ് ഭരണകൂടം. കമ്പനിയുടെ നൂതന എഐ മോഡലുകളായ ഫേബിൾ5, മിത്തോസ് 5 എന്നിവ വിദേശരാജ്യങ്ങൾക്ക് ലഭ്യമാകരുതെന്ന കർശന നിർദേശം നൽകി ദിവസങ്ങൾക്ക് ശേഷമാണിതെന്ന് വയേഡ് റിപ്പോർട്ട് ചെയ്യുന്നു.
കർശനമായ നിയന്ത്രണങ്ങൾ നീക്കണമെങ്കിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് നിർത്തി എഐ മോഡലുകളിലെ സുരക്ഷാ പിഴവുകൾ ഉടൻ പരിഹരിക്കണം എന്നാണ് നിർദേശം. പ്രത്യേക ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ബിൽറ്റ്-ഇൻ സുരക്ഷാ നിയമങ്ങൾ ലംഘിക്കാൻ എഐ മോഡലിനെ പ്രേരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പഴുതടക്കം ഉടൻ പാച്ച് ചെയ്യണം. ഭരണകൂടത്തിന്റെ ആശങ്കകൾ അതിശയോക്തിപരമാണെന്നും യഥാർത്ഥ സാഹചര്യങ്ങളിൽ അപകട സാധ്യത വളരെ കുറവാണെന്നും ആന്ത്രോപിക് ആവർത്തിച്ച് അവകാശപ്പെട്ടിട്ടും അത് ചെവികൊള്ളാൻ വൈറ്റ്ഹൗസ് തയ്യാറാകുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആന്ത്രോപിക് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇതിനുശേഷം ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്നും പന്ത് പൂർണമായും ടെക് കമ്പനിയുടെ കോർട്ടിലാണെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
വൈറ്റ് ഹൗസിന്റെ അതൃപ്തിക്ക് പിന്നിൽ ദക്ഷിണ കൊറിയൻ ടെലികോം കമ്പനി?
അതിനിടെ എഐ മോഡലുകൾ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ദക്ഷിണ കൊറിയൻ ടെലികോം ഭീമനായ എസ്.കെ ടെലികോമിന് ആന്ത്രോപിക്കിന്റെ ശക്തമായ ക്ലോഡ് മിത്തോസ് മോഡലിലേക്ക് പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട ആശങ്ക വിലക്കിന്റെ പ്രധാന കാരണമാണെന്ന് വയേഡ് റിപ്പോർട്ടിൽ പറയുന്നു. എസ്.കെ ടെലികോമും ചൈനയും തമ്മിലുള്ള ബന്ധമാണ് അമേരിക്കയുടെ ആശങ്കയ്ക്ക് പിന്നിൽ. ഫേബിൾ 5- ലെ സുരക്ഷാ പിഴവുകൾ ആമസോൺ സിഇഓ ആൻഡി ജാസി യു.എസ് ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തുകകൂടി ചെയ്തതോടെ ട്രംപ് ഭരണകൂടം കടുത്ത നടപടിയിലേക്ക് നീങ്ങി.
എന്നാൽ ചൈനയുമായുള്ള ബന്ധം എസ്.കെ ടെലികോം നിഷേധിച്ചിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആന്ത്രോപിക്കിന്റെ രണ്ട് എഐ മോഡലുകൾ സുരക്ഷിതമല്ലെന്ന നിഗമനത്തിലാണ് ട്രംപ് ഭരണകൂടം എത്തിയത്. ഇതോടെ വിദേശ പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് മിത്തോസ്, ഫേബിൾ 5 എന്നിവയിലേക്കുള്ള പ്രവേശനം നിർത്തലാക്കാൻ ട്രംപ് ഭരണകൂടം ആന്ത്രോപിക്കിനോട് നിർദേശിച്ചു. എന്നാൽ ഇത്തരത്തിലുള്ള നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നതിനു പകരം കമ്പനി രണ്ട് എഐ മോഡലുകളും പൂർണമായും ഓഫ്‌ലൈൻ ആക്കുകയാണ് ചെയ്തത്.
എസ്.കെ ടെലികോമും ചൈനയും തമ്മിൽ ബന്ധമുണ്ടോ?
സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുള്ളതാണ് ക്ലോഡ് മിത്തോസ് മോഡൽ എന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നത്. ഈ മോഡൽ ആരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത മുന്നിൽക്കണ്ട് കമ്പനി അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. പ്രോജക്ട് ഗ്ലാസ്‌വിങ് എന്ന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കമ്പനികൾക്കും മാത്രമാണ് ക്ലോഡ് മിത്തോസ് ലഭ്യമാക്കിയിട്ടുള്ളത്. പ്രോജക്ട് ഗ്ലാസ്‌വിങ്ങിൽ ഉൾപ്പെട്ട 150 കമ്പനികളിൽ സാംസങ് ഇലക്ട്രോണിക്‌സ്, കൊറിയ ഇന്റർനെറ്റ് ആൻഡ് സെക്യൂരിറ്റി ഏജൻസി തുടങ്ങിയ മറ്റ് പ്രമുഖ കൊറിയൻ സ്ഥാപനങ്ങളോടൊപ്പം എസ്.കെ ടെലികോമും ഉൾപ്പെട്ടതാണ് പ്രശ്‌നമായത്. പ്രോജക്ട് ഗ്ലാസ്‌വിങ്ങിൽ ഉൾപ്പെട്ട കമ്പികളുടെ പട്ടിക വികസിപ്പിച്ച ഉടൻ തന്നെ എസ്.കെ ടെലികോമിനെ ഒഴിവാക്കാൻ വൈറ്റ്ഹൗസ് ആന്ത്രോപിക്കിനോട് നിർദേശിച്ചു. എന്നാൽ ആന്ത്രോപിക് ഈ ആവശ്യം നിരാകരിച്ചെന്ന് വയേഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
എസ്.കെ ടെലികോമിന് ചൈനയിൽ പരിമിതമായ സാന്നിധ്യം മാത്രമാണുള്ളത്. എങ്ങിലും ഊർജ്ജം, സെമികണ്ടക്ടറുകൾ എന്നിവയിൽ വലിയ താല്പര്യങ്ങളുള്ള എസ്.കെ ഗ്രൂപ്പിന്റെ ഭാഗമാണത്. എസ്.കെ ടെലികോമിന്റെ ചൈനയിലെ ചരിത്രം ഇരുപത് വർഷത്തിലേറെ ദൈർഘ്യമുള്ളതാണ്. 2004-ൽ സർക്കാർ ഉടമസ്ഥതയിലുള്ള China Unicom-മായി UNISK എന്ന പേരിൽ ഒരു സംയുക്ത സംരംഭം അവർ സ്ഥാപിച്ചിരുന്നു. 2009-ൽ എസ്‌കെ ടെലികോം അതിന്റെ ഭൂരിഭാഗം ഓഹരിയും ചൈനീസ് പങ്കാളിക്ക് തിരികെ നൽകിയെങ്കിലും ട്രംപ് ഭരണകൂടം സൈനിക ബന്ധം ആരോപിച്ച് China Unicom-ൽ യുഎസ് നിക്ഷേപം നിരോധിച്ചിരുന്നു. ഇതെല്ലാം ആന്ത്രോപിക്കിന് തലവേദനയായി മാറി എന്നാണ് വയേഡ് റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: The Trump administration mandated a ban on Anthropic's Fable 5 and Claude Mythos models for all foreign nationals., Amazon identified critical 'jailbreak' vulnerabilities in Fable 5 that prompted government action., US officials flagged concerns over SK Telecom's historical financial ties to China Unicom., Anthropic opted to take models offline rather than implement nationality-based access restrictions., The decision centers on the potential for advanced AI to detect and exploit software vulnerabilities.
Published: 19 Jun 2026, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented