ആഗോള തലത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സൗജന്യ കോളര്‍ ഐഡി സേവനമാണ് ട്രൂകോളര്‍. ട്രൂകോളര്‍ ആപ്ലിക്കേഷന്റെ സേവനങ്ങള്‍ താമസിയാതെ ഐഫോണുകളില്‍ ശരിയായ രീതിയില്‍ ലഭ്യമാവും. നിലവില്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ലഭ്യമാവുമെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളിലേത് പോലെ സുഗമമായ രീതിയിലല്ല അതിന്റെ പ്രവര്‍ത്തനം.
ആന്‍ഡ്രോയിഡ് ഫോണുകളിലെ ട്രൂകോളര്‍ ആപ്പില്‍ അപരിചിതമായ ഒരു നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ ആ നമ്പര്‍ ആരുടേതാണെന്നും, ഡയല്‍ ചെയ്യുന്ന നമ്പറുകള്‍ ആരുടേതാണെന്നുമെല്ലാമുള്ള വിവരങ്ങള്‍ അതിവേഗം തന്നെ ലഭിക്കും. എന്നാല്‍ നിലവില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ തുറന്ന് നമ്പര്‍ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കില്‍ മാത്രമേ ആ നമ്പര്‍ ആരുടേതാണെന്ന് അറിയാനാവൂ.
എന്നാല്‍ പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഇത് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി സേവനങ്ങള്‍ക്ക് തത്സമയം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കും.
ട്രൂകോളര്‍ സിഇഒ സിഇഒ അലന്‍ മാമെഡി അടുത്തിടെ ഒരു എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
'കഴിഞ്ഞ രണ്ട് വര്‍ഷമായി ഏറെകുറെ ശരിയായി ട്രൂകോളര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ട്രു കോളറിന്റെ പ്രവര്‍ത്തനം ആദ്യന്തം നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെയാവുന്ന സമയം ഇതാണ് ' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
Content Highlights: Truecaller is coming to iOS 18 with full caller ID features, seamless experience as Android
Published: 14 Sept 2024, 03:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented