ആഗോളതലത്തില്‍ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് ടെസ്‌ല. 14,000 ജീവനക്കാര്‍ക്ക് ഇതുവഴി ജോലി നഷ്ടപ്പെടും. കമ്പനിയുടെ പുനഃസംഘടനയും ചെലവ് ചുരുക്കലും ലക്ഷ്യമിട്ടാണ് ഈ നീക്കം. 2020 ന് ശേഷം ടെസ്‌ല വാഹന വില്‍പനയില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു നീക്കം എന്നതും ശ്രദ്ധേയമാണ്.
വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന് വേണ്ടി കമ്പനിയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നും ഒരോ അഞ്ച് വര്‍വും അത് ആവശ്യമാണെന്നും ജീവനക്കാര്‍ക്ക് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ മസ്‌ക് പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരേയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ടെസ് ലയുടെ പവര്‍ട്രെയ്ന്‍, എനര്‍ജി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് ഡ്ര്യൂ ബഗ്ലിനോയും കമ്പനി വിടുകയാണ്. ടെസ് ലയുടെ പോളിസി മേധാവി റോഹന്‍ പട്ടേലും കമ്പനി വിടും.
പിരിച്ചുവിടല്‍ താന്‍ ഏറെ വെറുക്കുന്ന കാര്യമാണെന്നും, എന്നാല്‍ അത് ചെയ്യാതെ പറ്റില്ലെന്നും മസ്‌ക് പറയുന്നു. കമ്പനി വിടുന്ന എല്ലാവര്‍ക്കും വര്‍ഷങ്ങളായുള്ള അവരുടെ കഠിനാധ്വാനത്തിന് അദ്ദേഹം നന്ദിയറിയിച്ചു.
ഓട്ടോ, എനര്‍ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ഏറ്റവും വിപ്ലവകരമായ ചില സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് തങ്ങളെന്നും പ്രയാസകരമായ ജോലികളാണ് മുന്നിലുള്ളതെന്നും കമ്പനിയില്‍ ശേഷിക്കുന്ന ജീവനക്കാരോടായി മസ്‌ക് പറഞ്ഞു.
Content Highlights: tesla sacks 10 percentage workforce including top executives
Published: 16 Apr 2024, 02:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented