ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഓയില്‍ നടത്തിയ വമ്പന്‍ അരങ്ങേറ്റത്തിന് പിന്നാലെ യു.എസ് ഐ.പി.ഒ രംഗത്തെ റെക്കോര്‍ഡ് മുന്നേറ്റത്തിലേക്ക് നയിക്കാനിടയുള്ള വന്‍കിട ലിസ്റ്റിങ്ങുകളുടെ നിരയിലേക്കാണ് വരാനിരിക്കുന്ന ആന്ത്രോപിക് ഐ.പി.ഒയും കണക്കാക്കപ്പെടുന്നത്.

ലോകത്തെ മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽ 1000 കോടി ഡോളർ നിക്ഷേപിക്കാൻ ചിപ്പ് നിർമാതാക്കളായ എൻവിഡിയ. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിലൊന്നായി (IPO) മാറാനിടയുള്ള നീക്കത്തിലേക്ക് എൻവിഡിയയെ ഒരു ആങ്കർ നിക്ഷേപകനായി കൊണ്ടുവരാൻ ആന്ത്രോപിക് ചർച്ചകൾ നടത്തിവരികയാണെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഐ.പി.ഒയിലൂടെ നിർമിതബുദ്ധി (എ.ഐ) സ്റ്റാർട്ടപ്പായ ആന്ത്രോപിക് 100 ബില്യൺ (10,000 കോടി) ഡോളർ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നീക്കം കമ്പനിയുടെ മൂല്യം ഏകദേശം 2 ട്രില്യൺ ( 2 ലക്ഷം കോടി) ഡോളർ ആയി ഉയർത്തിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
10 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനുള്ള എൻവിഡിയ നീക്കത്തിന്റെ ഭാഗമായ ചർച്ചകൾ രഹസ്യ സ്വഭാവമുള്ളതാണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്. ചർച്ച തുടരുകയാണെന്നും നടപടികൾ പലതരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നീക്കത്തിന് പ്രാധാന്യമേറെ
എ.ഐ കമ്പനികളും അവർക്കാവശ്യമായ വലിയ അളവിലുള്ള കമ്പ്യൂട്ടിങ് പവർ നൽകുന്ന കമ്പനികളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകുന്നു എന്നാണ് ഈ നീക്കം എടുത്തുകാണിക്കുന്നത്. ക്ലോഡ് എഐ മോഡലിന്റെ വർധിച്ചുവരുന്ന ഡിമാൻഡ് കമ്പനിക്ക് ആവശ്യമായ കമ്പ്യൂട്ടിങ് ശേഷിയുടെ അളവ് വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. എൻവിഡിയ ജി.പിയുകളെ (GPUs) ആന്ത്രോപിക് വൻതോതിൽ ആശ്രയിക്കുന്നതോടൊപ്പം ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കാനും അവർ ശ്രമിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റ് അസ്യൂറിലും നിക്ഷേപം
മൈക്രോസോഫ്റ്റും എൻവിഡിയയും തമ്മിലും ഇത്തരത്തിലുള്ള പങ്കാളിത്തമുണ്ട്. മൈക്രോസോഫ്റ്റ് അസ്യുറും (Microosft Azure) എൻവിഡിയ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. വിപുലമായ പങ്കാളിത്തത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റിന്റെ എ.ഐ സ്റ്റാർട്ടപ്പിൽ 10 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്ന് 2025 നവംബറിൽ എൻവിഡിയ വ്യക്തമാക്കിയിരുന്നു.
ആന്ത്രോപിക്കിനെ പിന്തുണച്ച് മുൻനിര ടെക് കമ്പനികൾ
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികൾക്കെല്ലാം ഇതിനകം തന്നെ ആന്ത്രോപ്പിക്കിനെ പിന്തുണയ്ക്കുന്നുണ്ട്. ആമസോണും ഗൂഗിളും അടക്കമുള്ളവ ഇവയിൽ ഉൾപ്പെടുന്നു. ആന്ത്രോപിക്കിന് കമ്പ്യൂട്ടിങ് ശേഷി ഉറപ്പാക്കുന്നവയാണ് ഈ കമ്പനികൾ. ആമസോണിന്റെ 10 ലക്ഷത്തിലധികം ട്രെയിനിയം2 (Trainium2) ചിപ്പുകൾ ആന്ത്രോപിക്ക് ഉപയോഗിക്കുന്നുണ്ട്. അതിനിടെ ആമസോണിന്റെ എ.ഡബ്ല്യു.എസിന് (AWS) അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ 100 ബില്യൺ ഡോളറിലധികം നൽകുമെന്ന് ഏപ്രിലിൽ ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ കമ്പ്യൂട്ടിങ് ശേഷി വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ, ബ്രോഡ്‌കോം എന്നിവരുമായും കമ്പനി കരാറിലെത്തിയിട്ടുണ്ട്.
ജൂണിൽ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഐപിഓയിൽ നടത്തിയ വമ്പൻ അരങ്ങേറ്റത്തിന് പിന്നാലെ യു.എസ് ഐ.പി.ഒ രംഗത്തെ റെക്കോർഡ് മുന്നേറ്റത്തിലേക്ക് നയിക്കാനിടയുള്ള വൻകിട ലിസ്റ്റിങ്ങുകളുടെ നിരയിലേക്കാണ് വരാനിരിക്കുന്ന ആന്ത്രോപിക് ഐ.പി.ഒയും കണക്കാക്കപ്പെടുന്നത്.
Content Highlights: Anthropic is in talks to raise up to $100 billion in what could be the largest IPO in history., Nvidia is considering investing up to $10 billion as an anchor investor., The potential valuation of the AI startup is estimated at around $2 trillion., The listing is expected to complete before the U.S. midterm elections in November.
Published: 14 Sept 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented