
തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള കേരളത്തിന്റെ വിവര സാങ്കേതികമേഖല വളർച്ചയുടെ മറ്റൊരു ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമാണ് ടെക്‌നോപാർക്കിലുൾപ്പെടെ കെട്ടിടനിർമാണ രീതികളിൽ വരുന്ന മാറ്റങ്ങൾ.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ടെക്‌നോപാർക്ക് ആരംഭിച്ചപ്പോഴും പിന്നീടുമെല്ലാം കമ്പനികളെ ആകർഷിക്കാൻ സർക്കാർ തന്നെ കെട്ടിടങ്ങൾ നിർമിച്ച് നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ നാലാംഘട്ടത്തിലേക്ക് ടെക്‌നോപാർക്ക് വികസനമെത്തുമ്പോൾ കോ-ഡിവലപ്പേഴ്‌സുമായി ചേർന്നുള്ള വികസനത്തിനും തുല്യപരിഗണന നൽകുന്നു.
അടിസ്ഥാന സൗകര്യങ്ങൾ, ഫണ്ട് ലഭ്യത എന്നിവയിൽ മുന്നേറ്റമുണ്ടാകാൻ സർക്കാർ നയമനുസരിച്ച് തന്നെയാണ് പ്രവർത്തനങ്ങളെന്ന് പാർക്ക് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ടെക്‌നോപാർക്കും കോഴിക്കോട് ആസ്ഥാനമായുള്ള ഹൈലൈറ്റ് ഗ്രൂപ്പും ചേർന്ന് അത്യാധുനിക നിലവാരത്തിലുള്ള ഐ.ടി. ബിൽഡിങ് ഫേസ് 3-ൽ ഒരുക്കുന്നത്.
പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഡിസൈൻ ബ്രാൻഡായ യൂ(yoo) യുമായി ചേർന്നാണ് പദ്ധതി. തിങ്കളാഴ്ചയാണ് പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ്.
പ്രീമിയം വർക്ക് സ്‌പേസുകൾ
:സംസ്ഥാന ഐ.ടി. സാങ്കേതിക വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാകും ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘യൂ ഹബ് ട്രിവാൻഡ്രം’. പ്രീമിയം വർക്ക് സ്‌പേയുകളാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ യോ-ബ്രാൻഡഡ് ഐ.ടി.പാർക്കാണിത്.
ബ്രാൻഡിന്റെ അന്താരാഷ്ട്ര ഡിസൈൻ രീതികളെ കേരള ഐ.ടി.ക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്യും. ഒരേ സമയം വിവിധ മേഖലകൾക്കിണങ്ങുന്ന ഹൈബ്രിഡ് തൊഴിൽ അന്തരീക്ഷം ഒരുക്കും.
ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കും
:1.88 ഏക്കറിൽ ഏകദേശം 5.15 ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുണ്ടാകും. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ എന്നിവയും 15 നിലകളുമുണ്ടാകും.
പാർക്കിങ്ങിനായും രണ്ട് നിലകളുണ്ട്. ബഹുരാഷ്ട്ര കോർപ്പറേഷനുകൾ, ടെക്‌നോളജി കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കും. ഏകദേശം 5000 നേരിട്ടുള്ള തൊഴിലവസരങ്ങൾ ലഭിക്കും. രാജ്യത്തെ മുൻ നിര സാങ്കേതിക കേന്ദ്രങ്ങളിലൊന്നായി മാറും.
Content Highlights: Technopark is entering a new era of infrastructure growth by partnering with the HiLite Group and international design brand 'Yoo' to construct 'Yoo Hub Trivandrum' in Phase 3, a premium 15-story IT building set to generate over 5,000 direct employment opportunities.
Published: 28 Jun 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented