ഉയര്‍ന്ന വൈദഗ്ധ്യവും മികച്ച ശമ്പളവുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഐടി മേഖലയ്ക്കുള്ള ശേഷി വലുതാണെന്ന് സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന്

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സാങ്കേതിക മേഖലയ്ക്ക് പുത്തൻ ഉണർവേകി ടെക്നോപാർക്ക് വികസനവും 'ക്വാഡ്' (QUAD) പദ്ധതിയും മുന്നോട്ട്. കേരളത്തിൽ വളർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളെയും ഐടി മേഖലയിലെ അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള സംഘടിപ്പിച്ച 'സി.ഐ.ഐ ഡിജി നെക്സ്റ്റ് ഉച്ചകോടി 2026 (CII DigiNext Summit 2026) ലാണ് നഗരത്തിന്റെ ഐ.ടി സാധ്യതകൾ ചർച്ചയായത്.
കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറും ടെക്നോപാർക്ക് സി.ഇ.ഒയുമായ സന്ദീപ് കുമാർ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കേരളത്തിലെ ഐടി മേഖലയിലുണ്ടായ വിവിധ വികസനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ടെക്നോപാർക്കിന്റെ വികസനവും തിരുവനന്തപുരത്തെ സാങ്കേതിക വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്ന 'ക്വാഡ്' (QUAD) പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു.
ഉയർന്ന വൈദഗ്ധ്യവും മികച്ച ശമ്പളവുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഐടി മേഖലയ്ക്കുള്ള ശേഷി വലുതാണെന്ന് സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ജോസഫ് എം. കല്ലിവയലിൽ ചൂണ്ടിക്കാട്ടി. ഇത് നാട്ടിൽ തന്നെ മികച്ച കരിയർ കണ്ടെത്താൻ യുവാക്കളെ സഹായിക്കുമെന്നും, പുറത്തു ജോലി ചെയ്യുന്ന മലയാളി പ്രൊഫഷണലുകളെ തിരികെ എത്തിക്കാൻ വഴിയൊരുക്കുമെന്നും ജോസഫ് എം. കല്ലിവയലിൽ കൂട്ടിച്ചേർത്തു.
ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സിന്റെ (GCC) വളർച്ച തിരുവനന്തപുരത്തെ ആഗോള ടെക് ഹബ്ബാക്കി മാറ്റുമെന്ന് സിഐഐ തിരുവനന്തപുരം സോൺ ചെയർപേഴ്സൺ ബിൻസി ബേബി അഭിപ്രായപ്പെട്ടു. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ കേരളത്തിനും വ്യവസായ മേഖലയ്ക്കും നൽകുന്ന അവസരങ്ങളെക്കുറിച്ചും, നവീനാശയങ്ങൾക്കും വളർച്ചയ്ക്കും വേണ്ടി ഇവ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ചും സിഐഐ തിരുവനന്തപുരം ഡിജിടെക് പാനൽ കൺവീനർ സിജോ ജോസഫ് ലൂയിസ് സംസാരിച്ചു.
ചടങ്ങിൽ ജിടെക് സെക്രട്ടറി റോണി കെ. സെബാസ്റ്റ്യൻ പ്രത്യേക പ്രഭാഷണവും സിഐഐ തിരുവനന്തപുരം സോൺ വൈസ് ചെയർമാൻ രാകേഷ് രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ, സാങ്കേതിക വിദഗ്ദ്ധർ, സർക്കാർ പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
Content Highlights: Technopark development and the QUAD project aim to transform Trivandrum into a leading global tech hub in 2026., CII DigiNext Summit 2026 highlighted new opportunities in Kerala's IT sector., Initiatives focus on creating high-paying tech jobs to retain youth and attract diaspora professionals back to Kerala.
Published: 27 Sept 2026, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented