സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ്, എ.ഐ. ആർക്കിടെക്ചർ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങി ടെക് ഇൻഡസ്ട്രിയിലെ വൈവിധ്യമാർന്ന മേഖലകളിലേക്ക് തിരുവനന്തപുരം ടെക്നോപാർക്കിലെയും കൊച്ചി ഇൻഫോപാർക്കിലെയും മുൻനിര കമ്പനികൾ അപേക്ഷ ക്ഷണിക്കുന്നു. 

To advertise here,

ടെക്നോപാർക്ക്
ടെക്‌നിക്കിൽ ലീഡ്
കൊക്കോപാംസ് ടെക്, ടെക്‌നിക്കിൽ ലീഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ്/ ഐ.ടി. ബിരുദവും സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഡോട്ട്‌നെറ്റ്/എസ്.എസ്.പി.കോർ എന്നിവയിൽ പ്രാവീണ്യത്തോടൊപ്പം മൈക്രോസർവീസസ് ആർക്കിടെക്ചറിലും റെസ്റ്റ്ഫുൾ എ.പി.ഐ.കളിലും ധാരണയുണ്ടാവണം. പോസ്റ്റ്‌ഗ്രേ എസ്.ക്യു.എൽ., ഡേറ്റാബേസ് ഡിസൈൻ എന്നിവയെക്കുറിച്ചുള്ള അറിവുണ്ടാവണം. ക്ലൗഡ് ടെക്‌നോളജികളിൽ പരിചയവുമുണ്ടാവണം.
ഇ-മെയിൽ: hr@cocopalms.io, വിലാസം: കാർണിവൽ, 6-ാം നില, ടെക്‌നോപാർക്ക്. വെബ്: https://cocopalms.io. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.
ഫുൾസ്റ്റാക്ക് ഡെവലപ്പർ
ക്ലൗഡ്ക്യു ഐ.ടി. സർവീസസ്, ഫുൾസ്റ്റാക്ക് ഡെവലപ്പറെ (ഡോട്ട് നെറ്റ് കോർ+ ആംഗുലർ) തേടുന്നു. ബന്ധപ്പെട്ട മേഖലയിൽ 2-4 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ആംഗുലർ (ഫ്രണ്ടെൻഡ്), നെറ്റ് കോർ (ബാക്കെൻഡ്) എന്നിവയിൽ പരിചയത്തോടൊപ്പം മികച്ച പ്രോബ്ലം സോൾവിങ് സ്കില്ലുമുണ്ടാവണം.
ഇ-മെയിൽ: diana@cloudq.net, വിലാസം: രണ്ടാംനില, നിള ബിൽഡിങ്, ഫേസ്-I, ടെക്‌നോപാർക്ക്. വെബ്: www.cloudq.net. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 4.
ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്
സൃഷ്ടി ഇനൊവേറ്റീവ,് കംപ്യൂട്ടർ സിസ്റ്റംസിൽ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. എസ്.ഇ.ഒ., സോഷ്യൽ മീഡിയ, കണ്ടെന്റ് പ്ലാനിങ് എന്നിവയിൽ വൈദഗ്ധ്യത്തോടൊപ്പം മെറ്റ ആഡ്സ്, ഗൂഗിൾ അനലിറ്റിക്സ് എന്നിവയിലുള്ള പരിചയവുമുണ്ടാവണം.
ഇ-മെയിൽ: career@srishtis.com, വിലാസം:ഒന്നാം നില, ലീല ഇൻഫോപാർക്ക്, ടെക്നോപാർക്ക് കാമ്പസ്, തിരുവനന്തപുരം. വെബ്: www.srishtis.com. അവസാന തീയതി: ഒക്ടോബർ 6.
പ്രോജക്ട് മാനേജർ
മാർവലക്സ് ആപ്സ്, ഡിസൈൻ പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസൈൻ പ്രോജക്ട് മാനേജ്മെന്റ്/ക്രിയേറ്റീവ് പ്രോജക്ട് മാനേജ്മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ രണ്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. യു.ഐ./യു.എക്സ്., ഗ്രാഫിക് ഡിസൈൻ, ബ്രാൻഡിങ് അല്ലെങ്കിൽ ഡിജിറ്റൽ ഡിസൈൻ എന്നിവയെക്കുറിച്ച് ധാരണയുണ്ടാവണം.
ഇ-മെയിൽ: hr@marvelloux.com, വിലാസം: ഗായത്രി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് I, തിരുവനന്തപുരം. വെബ്: www.marvelloux.com. അവസാന തീയതി: സെപ്റ്റംബർ 30.
എ.ഐ./സൊല്യൂഷൻസ് ആർക്കിടെക്ട്‌
ട്രിക്റ്റ ടെക്നോളജീസ്, എ.ഐ./സൊല്യൂഷൻസ് ആർക്കിടെക്ട്‌ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ്/എൻജിനിയറിങ്ങിൽ ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയും സോഫ്റ്റ്‌വേർ/സൊല്യൂഷൻസ് ആർക്കിടെക്ചറിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ: hr@tricta.com, വിലാസം: ഗായത്രി റൂഫ് ടോപ്പ് ബിൽഡിങ്, ടെക്‌നോപാർക്ക്. വെബ്: www.tricta.com. അവസാന തീയതി: സെപ്റ്റംബർ 30.

 

ഇൻഫോപാർക്ക്
ഡിവോപ്‌സ് എൻജിനിയർ
എംസൈൻ ടെക്‌നോളജീസ്, ഡിവോപ്‌സ് എൻജിനിയറെ തേടുന്നു. ബന്ധപ്പെട്ട മേഖലയിൽ 1-3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജെൻകിൻസ്, ഗിറ്റ്ഹബ്, ഡോക്കെറൈസേഷൻ, കൂബർനെറ്റീസ് എന്നിവയിൽ പ്രാവീണ്യമുണ്ടാകണം.
ഇ-മെയിൽ: jobs@emsyne.com. വിലാസം: ലുലു സൈബർ ടവർ I, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി. വെബ്സൈറ്റ്: www.emsyne.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.
ബിസിനസ് അനലിസ്റ്റ്/
ഇംപ്ലിമെന്റേഷൻ എൻജിനിയർ

തോംസൺ ഇൻഫോകെയർ, ബിസിനസ് അനലിസ്റ്റ്/ഇംപ്ലിമെന്റേഷൻ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിസിനസ് അനലിസ്റ്റ്, ഫങ്ഷണൽ കൺസൽട്ടന്റ്, ഇംപ്ലിമെന്റേഷൻ അനലിസ്റ്റ് അല്ലെങ്കിൽ സമാനതസ്തികകളിൽ രണ്ടുമൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മികച്ച ആശയവിനിമയശേഷിയോടൊപ്പം ഡോക്യുമെന്റേഷൻ, പ്രസന്റേഷൻ സ്‌കില്ലുമുണ്ടാകണം.
ഇ-മെയിൽ: careers@thomsuninfocare.com. വിലാസം: ട്രാൻസ് ഏഷ്യ സൈബർ പാർക്ക്, ഇൻഫോപാർക്ക് ഫെയ്സ് II, ബ്രഹ്മപുരം പി.ഒ., കൊച്ചി. വെബ്സൈറ്റ്: www.thomsuninfocare.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.
ഗോലാങ് മൈക്രോസർവീസസ് എൻജിനിയർ
ലൂസിഡ്പ്ലസ് ഇൻഫോടെക്കിൽ, ഗോലാങ് മൈക്രോസർവീസസ് എൻജിനിയറെ തേടുന്നു. ഗോലാങ് ഡെവലപ്മെന്റിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മൈക്രോസർവീസസ് ആർക്കിടെക്ചറിലുള്ള പ്രാവീണ്യത്തോടൊപ്പം പോസ്റ്റ്‌ഗ്രേ എസ്.ക്യു.എൽ., എസ്.ക്യു.എൽ എന്നിവയിൽ പരിജ്ഞാനവുമുണ്ടാകണം. ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റങ്ങളെക്കുറിച്ചുള്ള ധാരണ വേണം.
ഇ-മെയിൽ: businness@lucidplus.com. വിലാസം: ചന്ദനം ബിൽഡിങ്, ഇൻഫോപാർക്ക് ത്യശ്ശൂർ (കൊരട്ടി). വെബ്സൈറ്റ്: www.lucidplus.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.
ജി.പി.എസ്. ടെക്നീഷ്യൻ
ടച്ച്‌വേൾഡ് ടെക്നോളജി, ജി.പി.എസ്. ടെക്നീഷ്യനെ തേടുന്നു. യു.എ.ഇയിലാണ് അവസരം. ജി.പി.എസ്. ഇൻസ്റ്റലേഷനിലോ ഓട്ടോമോട്ടിവ് ഇലക്‌ട്രിക്കൽ വർക്കുകളിലോ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ജി.പി.എസ്. ട്രാക്കിങ് സിസ്റ്റങ്ങളെക്കുറിച്ചും വെഹിക്കിൾ വയറിങ്ങിനെക്കുറിച്ചും അറിവുണ്ടാകണം.
ഇ-മെയിൽ: support@touchworldtech.com. വിലാസം: തപസ്യ ബിൽഡിങ്, ഫെയ്സ് I, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി. വെബ്സൈറ്റ്: www.touchworldtech.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.