
ചെന്നൈ: തമിഴ്നാട്ടില്‍ നവജാതശിശുക്കള്‍ക്ക് തമിഴ്പേരുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കുള്ള മനോഹരമായ തമിഴ്പേരുകളും അവയുടെ അര്‍ഥങ്ങളും വിശദമാക്കുന്ന വെബ്സൈറ്റ് ഉടന്‍ ആരംഭിക്കും.
തമിഴ് ഓണ്‍ലൈന്‍ വിദ്യാഭ്യാസവകുപ്പിനു കീഴിലാകും ഇതു തുടങ്ങുക. 'നിങ്ങളുടെ കുട്ടികള്‍ക്ക് മനോഹരമായ തമിഴ്പേരുകള്തന്നെ നല്കാന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് എന്റെ അപേക്ഷയാണ്' -ബുധനാഴ്ച അണ്ണാ അറിവാളയത്തില്‍ നടന്ന സ്വകാര്യചടങ്ങില്‍ സ്റ്റാലിന് പറഞ്ഞു.
കുട്ടികള്‍ക്ക് തമിഴ്പേരുകള്‍ ഇടാന്‍ പലരും ആലോചിക്കുന്നുണ്ടെങ്കിലും പേരുകളെക്കുറിച്ചും അവയുടെ അര്‍ഥങ്ങളെക്കുറിച്ചും അറിയാന്‍ തമിഴ്നാട്ടില്‍ ശരിയായ സംവിധാനങ്ങള്‍ ഇല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.
Content Highlights: tamil baby names website launched by tamil nadu government
Published: 01 May 2025, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented