ക്വാല്‍കോം പുതിയ മിഡ് റേഞ്ച് പ്രൊസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 പുറത്തിറക്കി. 4എന്‍എം പ്രൊസസ് നോഡില്‍ നിര്‍മിച്ച ഈ ചിപ്പിന് 2.4 ഗിഗാഹെര്‍ട്‌സ് പരമാവധി വേഗം ലഭിക്കും. ക്വിക്ക് ചാര്‍ജ് 4+ പിന്തുണയ്ക്കുന്ന ഈ ചിപ്പ് ഉപയോഗിച്ചുള്ള ഫോണില്‍ വെറും അഞ്ച് മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം.  ഇതിലെ ജിപിയുവിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനും 144 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റും ഈ ചിപ്പ് പിന്തുണയ്ക്കും. 

To advertise here,

ക്വാല്‍കോമിന്റെ സ്‌പെക്ട്ര 12 ബിറ്റ് ഇമേജ് സിഗ്നല്‍ പ്രൊസസറാണിതിലുള്ളത്. 30 എഫ്പിഎസില്‍ 4കെ എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവും. ഒരേസമയം 3 ക്യാമറകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിനാവും. എഐ ഡി നോയ്‌സിങ് അല്‍ഗൊരിതം ഉപയോഗിച്ച് കുറഞ്ഞ പ്രകാശത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വ്യക്തതയുള്ളതാക്കാം. 200 എംപി ക്യാമറ സെന്‍സര്‍ പിന്തുണയ്ക്കും. 

ക്വാല്‍കോമിന്റെ തന്നെ സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 2 പ്രൊസസറിനേക്കാള്‍ ശക്തികുറവായിരിക്കും ഇതെന്നാണ് കരുതുന്നത്.  റെഡ്മിയുടെ പുതിയ റെഡ്മി നോട്ട് 13 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍2 ആയിരിക്കും എന്നാണ് കരുതുന്നത്.