ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 അവതരിപ്പിച്ചു. ചൊവ്വാഴ്ച സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ വെച്ചാണ് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ന്റെ പിന്‍ഗാമിയായ പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ചിപ്പ് പുറത്തിറക്കിയത്. പുതിയതായി വികസിപ്പിച്ച എന്‍പിയുന്റെ പിന്‍ബലത്തില്‍ വിവിധ ജനറേറ്റീവ് എഐ മോഡലുകള്‍ പ്രവര്‍ത്തിക്കാനാകും വിധമാണ് പുതിയ പ്രൊസസര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
വിവിധ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ പുതിയ പ്രൊസസറില്‍ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അവയില്‍ ചിലതാണ് താഴെ
ഷാവോമി 14
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 അവതരിപ്പിച്ച വേദിയില്‍ വെച്ചു തന്ന ഷാവോമി പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ ഷാവോമി 14 പ്രഖ്യാപിച്ചു. ഒര്‌ടോബര്‍ 26 ന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്ന ഈ ഫോണ്‍ ആയിരിക്കും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറില്‍ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍. പുതിയ പ്രൊസസറിലെ എഐ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പുതിയ ജനറേറ്റീവ് എഐ മോഡലും ഷാവോമി വികസിപ്പിച്ചിട്ടുണ്ട്. എഐ യുഐയ്ക്ക് പകരമായി കമ്പനിയുടെ ഏറ്റവും പുതിയ ഹൈപ്പര്‍ ഓഎസിലാണ് ഷാവോമി 14 പുറത്തിറങ്ങുക.
വണ്‍പ്ലസ് 12
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറുമായെത്തുന്ന ആദ്യ ഫോണുകളിലൊന്നാണ് വണ്‍ പ്ലസ് 12. ബോ (BOE) യുടെ 2കെ ഒഎല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും ഇതില്‍ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 2600 നിറ്റ്‌സ് വരെ ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ഉള്ള സ്‌ക്രീന്‍ ആയിരിക്കും ഇത്. മെച്ചപ്പെട്ട എച്ച്ഡിആര്‍ സൗകര്യവും ഉണ്ടാവും. വരും മാസങ്ങളില്‍ ഫോണ്‍ പുറത്തിറക്കിയേക്കും.
ഒപ്പോ ഫൈന്റ് എക്‌സ് 7 പ്രോ
ഓപ്പോ ഫൈന്റ് എക്‌സ്‌പ്രോയിലും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസര്‍ ആയിരിക്കും. വണ്‍ പ്ലസ് 12 ന് സമാനമായ ഈ ഫോണ്‍ തിരഞ്ഞെടുത്ത വിപണിയില്‍ മാത്രമാണ് ലഭിക്കുക.
ഐഖൂ 12
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറില്‍ പുറത്തിറക്കിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആയിരുന്നു ഐഖൂ 11. ഇതിന്റെ പിന്‍ഗാമിയായെത്തുന്ന ഐഖൂ 12 സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 പ്രൊസസറിലാണ് പുറത്തിറങ്ങുക. മുന്‍ഗാമിയെ പോലെ മറ്റ് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ഫോണുകളേക്കാള്‍ കുറഞ്ഞ വിലയിലാവും ഐഖൂ 12 ഉം വിപണിയിലെത്തുക.
വിവോ എക്‌സ് 100+
കാമറയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിവോ എക്‌സ് 100+ സ്മാര്‍ട്‌ഫോണിലും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 ആണുണ്ടാവുക. സെയ്‌സ് ലെന്‍സുകളുടെ പിന്‍ബലത്തില്‍ പ്രീമിയം കാമറ ഫീച്ചറുകള്‍ ഫോണിലുണ്ടാവും.
റിയല്‍മി ജിടിഎസ് പ്രോ
ഒരിടവേളയ്ക്ക് ശേഷം റിയല്‍മി പുറത്തിറക്കുന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ റിയല്‍മി ജിടി5 പ്രോയ്ക്ക് ശക്തിപകരുക സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 ആയിരിക്കും. സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം, പ്രീമ്യം ഡിസൈന്‍, അത്യാധുനിക ഡിസ്‌പ്ലേ സംവിധാനങ്ങളോടെയായിരിക്കും ഫോണ്‍ എത്തുക.
സാംസങ് ഗാലക്‌സി എസ് 24 പരമ്പര
സാംസങ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി എസ്24 ല്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 ആയിരിക്കും ഉണ്ടാവുക എന്നാണ് കരുതുന്നത്. തിരഞ്ഞെടുത്ത വിപണിയിലെങ്കിലും ഈ പുതിയ പ്രൊസസര്‍ ഉള്‍പ്പെടുത്തിയാവും അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കുന്നു.
മോട്ടോറോള, അസുസ്, ഓണര്‍,സ റെഡ്മി, റെഡ്മാജിക്, സോണി, മെയ്‌സു, നിയോ, നുബിയ, സെഡ്ടിഇ തുടങ്ങിയ ബ്രാന്‍ഡുകളും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 ഫോണുകള്‍ പുറത്തിറക്കും.
Content Highlights: Smartphones to feature Snapdragon 8 Gen 3 SoC
Published: 25 Oct 2023, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented