ക്വാൽകോം തങ്ങളുടെ പുതിയ സ്നാപ്ഡ്രാഗൺ 6 ജെൻ 5 (Snapdragon 6 Gen 5), സ്നാപ്ഡ്രാഗൺ 4 ജെൻ 5 (Snapdragon 4 Gen 5) എന്നീ രണ്ട് സ്മാർട്ട്ഫോൺ പ്രൊസസറുകൾ വിപണിയിൽ അവതരിപ്പിച്ചു. ആപ്പുകൾ വേഗത്തിൽ തുറക്കാനും, മികച്ച കണക്റ്റിവിറ്റി നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ചിപ്‌സെറ്റുകൾ. കൂടാതെ മികച്ച ഗെയിമിങ് അനുഭവവും പ്രവർത്തനശേഷിയും ബാറ്ററി കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
ഈ രണ്ട് ചിപ്‌സെറ്റുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന സ്നാപ്ഡ്രാഗൺ സ്മൂത്ത് മോഷൻ യുഐ ആപ്പുകളും മെനുകളും ഉപയോഗിക്കുമ്പോഴുള്ള ലാഗ് കുറയ്ക്കാനും ഫോണിന്റെ പ്രതികരണ വേഗത വർധിപ്പിക്കാനും സഹായിക്കും.
സ്നാപ്ഡ്രാഗൺ 6 ജെൻ 5
മികച്ച നിർമിത ബുദ്ധി ക്യാമറ ടൂളുകളും ഗെയിമിംഗ് അനുഭവവും നൽകുമെന്നതാണ് ഈ പ്രൊസസറിന്റെ പ്രധാന സവിശേഷത. പഴയ മോഡലുകളെ അപേക്ഷിച്ച് ആപ്പുകൾ 20 ശതമാനം വേഗത്തിൽ തുറക്കാനും, സ്ക്രീൻ സ്റ്റട്ടർ 18 ശതമാനം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ക്വാൽകോം അഡാപ്റ്റീവ് പെർഫോമൻസ് എൻജിൻ 4.0 മുഖേന മികച്ച ജിപിയു (GPU) പെർഫോമൻസും, ഒപ്പം അതിവേഗ 5G, വൈഫൈ 7 കണക്റ്റിവിറ്റിയും ഈ ചിപ്‌സെറ്റ് ഉറപ്പുനൽകുന്നു.
സ്നാപ്ഡ്രാഗൺ 4 ജെൻ 5
ബജറ്റ്, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ടുള്ള ഈ പ്രൊസസർ, മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആപ്പുകൾ 43 ശതമാനം വേഗത്തിൽ തുറക്കാനും സ്ക്രീൻ സ്റ്റട്ടർ 25 ശതമാനം കുറയ്ക്കാനും ഇതിന് കഴിയും. സ്നാപ്ഡ്രാഗൺ 4-സീരീസിൽ ആദ്യമായി 90എഫ്പിഎസ് ഗെയിമിംഗ് പിന്തുണ സാധ്യമാക്കുന്നത് ഈ ചിപ്‌സെറ്റിലൂടെയാണ്. കൂടാതെ, 5G നെറ്റ്‌വർക്കുകളിൽ ഒരേസമയം രണ്ട് സിമ്മുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഡ്യുവൽ സിം ഡ്യുവൽ ആക്ടീവ് സപ്പോർട്ടും ഇതിൽ ലഭ്യമാണ്.
ഈ വർഷം രണ്ടാം പകുതിയോടെ ഈ പ്രൊസസറുകൾ ഉൾപ്പെടുത്തിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തും. ഹോണർ, റെഡ്മി എന്നീ ബ്രാൻഡുകളുടെ പുതിയ ഫോണുകളിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 5 ലഭ്യമാകും. അതേസമയം, ഓപ്പോ, റിയൽമി, റെഡ്മി തുടങ്ങിയ ബ്രാൻഡുകൾ സ്നാപ്ഡ്രാഗൺ 4 ജെൻ 5 പ്രൊസസറുള്ള ഫോണുകൾ പുറത്തിറക്കും.
Content Highlights: Qualcomm has launched the Snapdragon 6 Gen 5 and 4 Gen 5 processors, offering significant upgrades in app loading speeds, gaming performance, and AI camera features for upcoming mid-range and budget smartphones.
Published: 08 May 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented