സിനിമകളിലും കാര്‍ട്ടൂണുകളിലുമൊക്കെ ശരീരത്തിനുചുറ്റം ഒരു പ്രകാശവലയമുള്ള കഥാപാത്രങ്ങളെ കണ്ടിട്ടില്ലേ? ഓറ എന്നൊക്കെ വിളിക്കുന്ന ഈ പ്രകാശം തികച്ചും കാല്‍പനികം മാത്രമാണ്. എന്നാല്‍, കാനഡയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലും കാല്‍ഗരി സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ മനുഷ്യനടക്കമുള്ള എല്ലാ ജീവികളും വളരെ ചെറിയ തോതിലുള്ള പ്രകാശം പുറത്തുവിടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.
കണ്ണുകൊണ്ട് കാണാനാകാത്ത ഈ തിളക്കം 'അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍സ്'(യുപിഇ) എന്നാണറിയപ്പെടുന്നത്. ശരീരത്തില്‍ നടക്കുന്ന പലവിധ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരം പുറന്തള്ളുന്ന ഫോട്ടോണുകളാണ് ഈ തിളക്കത്തിന് പിന്നിലെന്ന് കരുതുന്നു. പ്രകാശം തീരേകടന്നുചെല്ലാത്ത ഒരു പെട്ടിക്കുള്ളിലുള്ള എലികളുടെ ദൃശ്യങ്ങള്‍ ഹൈസെന്‍സിറ്റീവ് ക്യാമറകളുപയോഗിച്ച് പകര്‍ത്തിയാണ് പരീക്ഷണം നടത്തിയത്.
ജീവികള്‍ മരിക്കുമ്പോള്‍ ഈ പ്രകാശവലയം മാഞ്ഞുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ പരിക്കേറ്റ ഭാഗങ്ങളില്‍ യുപിഇ ഉണ്ടാകുന്നുണ്ടെന്ന് മുന്‍പുതന്നെ കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് ശരീരംമുഴുവന്‍ പൊതിയുന്ന സാന്നിധ്യം കണ്ടെത്തുന്നത്. പഠനം ദി ജേണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
Content Highlights: scientists prove humans emit glow ultraweak light
Published: 16 May 2025, 06:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented