നമ്മൾ ലക്ഷ്യമില്ലാതെ എങ്ങോട്ടെങ്കിലും നടക്കുകയാണെന്ന് കരുതുക. പാർക്കിലോ ബീച്ചിലോ അല്ലെങ്കിൽ തുറസ്സായ സ്ഥലത്തെവിടെങ്കിലും നടക്കുന്നു. ഇതിനിടെ നമ്മൾ ആദ്യം തിരിയുന്നത് ഇടതുവശത്തേക്കായിരിക്കുമത്രേ. ലോകത്ത് എല്ലാ മനുഷ്യരും ഇങ്ങനെതന്നെയാണെന്നാണ് പുതിയ കണ്ടുപിടിത്തം. അതായത് നമ്മൾ കരുതുന്നത് പോലെ ഒരാൾ അയാൾക്ക് തോന്നിയപോലെയല്ല നടക്കുന്നത്. പകരം ഫ്രീയായി നടക്കുമ്പോൾ ഒരാൾ ആന്റി ക്ലോക്ക് വൈസ് ദിശയിൽ തിരിയാനാണത്രേ കൂടുതൽ സാധ്യത. സ്ത്രീ-പുരുഷവ്യത്യാസമില്ലാതെയാണ് ഈ പ്രത്യേകത കണ്ടെത്തിയത്. ഒപ്പം ഒരാൾ ഇടംകൈയ്യനാണോ വലകൈയ്യനാണോ എന്നതൊന്നും പ്രത്യേകതയെ ബാധിക്കുന്നില്ല. ഇതിനുപിന്നിലുള്ള കാരണമെന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലെ കുറച്ച് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇനി ഒരാളുടെ നടത്തിന്റെ ദിശയറിഞ്ഞിട്ട് എന്താണിത്രെ കാര്യമെന്നല്ലേ? എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, സ്റ്റേഡിയങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയിടങ്ങളിൽ എമർജൻസി എക്സിറ്റുകൾ നിർമ്മിക്കാനും കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നതിനും മറ്റും ഈ അറിവുകൾ ഉപയോഗപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

To advertise here,