
പുര കത്തുന്നതിനിടെയുള്ള വാഴവെട്ടലെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ഇങ്ങനെ ചിലതും നടക്കുന്നുണ്ടെന്ന് പറയുകയാണ് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍. ഡേറ്റിങ് ആപ്പായ ടിന്ററിലൂടെ റഷ്യന്‍ സൈനികര്‍ യുക്രൈന്‍ യുവതികള്‍ക്ക് റിക്വസ്റ്റ് അയക്കുകയാണത്രെ.
ടിന്ററില്‍ ഉപഭോക്താവ് നില്‍ക്കുന്ന സ്ഥലത്തിനടുത്തുള്ളവരെ കണ്ടെത്തുന്നതിന് 'പ്ലേസസ്' എന്നൊരു ഓപ്ഷനുണ്ട്. അതിര്‍ത്തി കടന്ന് യുക്രൈന്‍ പ്രദേശങ്ങള്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈനികര്‍ക്ക് ഈ ഓപ്ഷനിലൂടെ ലഭിക്കുന്ന മാച്ചുകള്‍ യുക്രൈന്‍ യുവതികളുടേതാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നിര്‍ദേശ പ്രകാരം റഷ്യന്‍ സേന യുക്രൈനില്‍ സൈനിക നീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയില്‍ യുക്രൈന്‍ കനത്ത ചെറുത്തുനില്‍പ്പ് നടത്തുകയാണ്.
യുക്രൈനിലെ കര്‍ഖീവ് ലൊക്കേഷനായി സെറ്റ് ചെയ്ത ഡാഷ സിനെല്‍നികോവ എന്ന യുവതിയ്ക്ക് റഷ്യക്കാരില്‍ നിന്ന് ഡസന്‍ കണക്കിന് റിക്വസ്റ്റുകള്‍ ലഭിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
33 കാരിയായ ഡാഷ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് കീവിലാണ്. എന്നാല്‍ ടിന്ററില്‍ മുഴുവന്‍ റഷ്യക്കാര്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് ഡാഷ തന്റെ ലൊക്കേഷന്‍ ഖര്‍കീവ് ആയി സെറ്റ് ചെയ്തത്.
ഒരു മണിക്കൂര്‍ കൊണ്ടുതന്നെ ടിന്ററില്‍ റഷ്യന്‍ സൈനികരുടെ റിക്വസ്റ്റുകള്‍ നിറഞ്ഞു. തോക്കു പിടിച്ചും സൈനിക തൊപ്പിയണിഞ്ഞുമുള്ള ചിത്രങ്ങളോടുകൂടിയവയായിരുന്നു ആ പ്രൊഫൈലുകളില്‍ പലതും.
ടിന്ററിലെ മറ്റ് പലരേയും പോലെതന്നെയാണ് ഇവരെന്നും അവരും സ്‌നേഹവും പങ്കാളികളേയും ആഗ്രഹിക്കുന്നുവെന്നും ഡാഷ പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: tinder ukraine, russia ukraine war, ukrainian girls on tinder,
Published: 27 Mar 2022, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented