ജിയോ ട്രൂ 5ജി സേവനം കേരളത്തിൽ 35 നഗരങ്ങളിലും നിരവധി ടൗണുകളിലും ഉൾപ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 ലധികം ചെറു പട്ടണങ്ങളിലും 5ജി സേവനങ്ങൾ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയൻസ് ജിയോയെന്ന് കമ്പനി വ്യക്തമാക്കി.
ഇതോടെ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ കേരളത്തിൽ ഇപ്പോൾ പയ്യന്നൂർ, തിരൂർ, കാസർഗോഡ്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്പാവൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂർ, ചിറ്റൂർ-തത്തമംഗലം തളിപ്പറമ്പ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിൽ ലഭ്യമാണ്.
ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്‌വർക്ക് കവർ ചെയ്യുന്നുണ്ട്. കേരളത്തിൽ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ 5ജി സേവനം ആറ് മാസങ്ങൾക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത് എന്നത് എടുത്തു പറയേണ്ട ഒരു നേട്ടമാണ്.
700 MHz, 3500 MHz, ബാൻഡുകളിലുടനീളം ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5ജി സ്പെക്ട്രം, കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കൾക്ക് നൽകാൻ സഹായിക്കുന്നു. 2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിക്കും.
''കേരളത്തിലെ എല്ലാ 14 ജില്ലാ ആസ്ഥാനങ്ങളിലും ജിയോ ട്രൂ 5G സേവനങ്ങളുടെ ലഭ്യത പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങളോടുള്ള, പ്രത്യേകിച്ച് യുവജനങ്ങളോടുള്ള ജിയോയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം. സംസ്ഥാനത്തെ ഉപയോക്താക്കൾ തിരഞ്ഞെടുത്ത ഓപ്പറേറ്ററും ഏറ്റവും പ്രിയപ്പെട്ട സാങ്കേതിക ബ്രാൻഡുമാണ് ജിയോ.വിനോദസഞ്ചാരം, ഉൽപ്പാദനം, എസ്എംഇകൾ, ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിങ്, ഐടി എന്നീ മേഖലകളിൽ അനന്തമായ വളർച്ചാ അവസരങ്ങളോടെ ജിയോ ട്രൂ 5ജി സേവനങ്ങൾ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കും. ഈ മേഖലകളെ ഡിജിറ്റൈസ് ചെയ്യാനുള്ള ഞങ്ങളുടെ ഉദ്യമത്തിൽ തുടർച്ചയായി പിന്തുണയ്ക്കുന്ന കേരള സംസ്ഥാന സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്", ജിയോ വക്താവറിയിച്ചു.
Content Highlights: jio true 5g in india jio in kerala
Published: 14 Jun 2023, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented