കൊച്ചി: അയ്യപ്പ സംഗമത്തിനു മുന്നോടിയായി ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്.
ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവിടങ്ങളിൽ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് കേരളത്തിൽ ഉള്ളത്.
ഗ്രാമീണ കേരളത്തിൽ പ്രത്യേകിച്ച് ജിയോ എയർഫൈബറിന്റെ വേഗത്തിലുള്ള സ്വീകരണം, വിശ്വസനീയമായ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനുള്ള ഉയർന്ന ആവശ്യകത തെളിയിക്കുന്നു. പരമ്പരാഗത ഫൈബർ-ടു-ദ-ഹോം (FTTH) വിന്യാസങ്ങൾ പ്രയാസമുള്ളിടത്ത് വയർലെസ് ബ്രോഡ്ബാൻഡ് വഴി അവസാന മൈൽ കണക്ടിവിറ്റി വെല്ലുവിളികൾ പരിഹരിക്കുന്നതാണ് ജിയോഎയർഫൈബർ
Content Highlights: Reliance Jio provides continuous 5G services at Sabarimala
Published: 20 Sept 2025, 04:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented