തിരഞ്ഞെടുത്ത പ്ലാനുകള്‍ക്കൊപ്പം ഗൂഗിളിന്റെ എഐ ടൂളായ ജെമിനി പ്രോയുടെ 18 മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനാണ് പധാനപ്പെട്ട സവിശേഷത.

കൊച്ചി: 'ഹാപ്പി ന്യൂ ഇയര്‍ 2026' ഓഫറുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. തിരഞ്ഞെടുത്ത പ്ലാനുകള്‍ക്കൊപ്പം ഗൂഗിളിന്റെ എഐ ടൂളായ ജെമിനി പ്രോയുടെ 18 മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനാണ് പധാനപ്പെട്ട സവിശേഷത. ഏകദേശം 35,100 രൂപ വിലമതിക്കുന്ന ഈ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നതിലൂടെ അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കൊപ്പം നിര്‍മ്മിതബുദ്ധി, വിനോദം തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടി സംയോജിപ്പിച്ച് വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് ജിയോ. പ്രധാന പാക്കേജുകള്‍ ഇവയാണ്.
ഹീറോ വാര്‍ഷിക റീചാര്‍ജ്
ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓഫറാണിത്. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ദീര്‍ഘകാല ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ ഹീറോ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണം അതിനോടൊപ്പം ലഭിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ജെമിനി പ്രോ സബ്സ്‌ക്രിപ്ഷനാണ്.
- വാര്‍ഷിക റീചാര്‍ജ് തുക: 3599 രൂപ
- വാലിഡിറ്റി: 365 ദിവസം
- ഡാറ്റ: പ്രതിദിനം 2.5 ജിബി (അണ്‍ലിമിറ്റഡ് 5ജി)
- അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്
- പ്രത്യേക ഓഫര്‍: 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ (മൂല്യം: 35,100 രൂപ)
സൂപ്പര്‍ സെലിബ്രേഷന്‍ പ്രതിമാസ പ്ലാന്‍
ദീര്‍ഘകാല പ്രതിബദ്ധതയില്ലാതെ ഡാറ്റയും വിനോദവും ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓപ്ഷനായാണ് സൂപ്പര്‍ സെലിബ്രേഷന്‍ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനും ഉയര്‍ന്ന മൂല്യമുള്ള ജെമിനി പ്രോ ഓഫറുമായി വരുന്നു.
- നിരക്ക്: 500 രൂപ
- വാലിഡിറ്റി: 28 ദിവസം
- ഡാറ്റ: പ്രതിദിനം 2 ജിബി (അണ്‍ലിമിറ്റഡ് 5ജി)
- അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്
- ഒടിടി ആപ്പുകള്‍: YouTube Premium, JioHotstar, Amazon PVME, Sony LIV, ZEE5, Lionsgate Play, Discovery+, Sun NXT, Kancha Lannka, Planet Marathi, Chaupal, FanCode, Hoichoi എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍.
- പ്രത്യേക ഓഫര്‍: 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ (മൂല്യം: 35,100 രൂപ)
ഫ്ളെക്സി പാക്ക്
ചെറിയ ബജറ്റിലെ ഡാറ്റാ പാക്കും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിനോദ ഓപ്ഷനുകളും ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ 'ഫ്ളെക്സി പാക്ക് - 103' അവതരിപ്പിക്കുന്നത്.
ഈ പ്ലാനിന്റെ അടിസ്ഥാന സവിശേഷതകള്‍ ഇവയാണ്:
- നിരക്ക്: 103 രൂപ
- വാലിഡിറ്റി: 28 ദിവസം
- ഡാറ്റ: 5 ജിബി
ഇതോടൊപ്പം, ഉപഭോക്താവിന് താഴെ പറയുന്ന മൂന്ന് എന്റര്‍ടെയ്ന്‍മെന്റ് പാക്കുകളില്‍ നിന്ന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.
ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം):
- ഹിന്ദി പാക്ക്: JioHotstar, Zee5, SonyLiv
- ഇന്റര്‍നാഷണല്‍ പാക്ക്: JioHotstar, FanCode, Lionsgate, Discovery+
- റീജിയണല്‍ പാക്ക്: JioHotstar, SunNXT, Kancha Lanka, Hoichoi
- വാലിഡിറ്റി: 28 ദിവസം
Content Highlights: Reliance Jio`s Happy New Year 2026 offers include a free 18-month Google Gemini Pro subscription with select plans. Get amazing deals on data, calls, and AI tools
Published: 15 Dec 2025, 09:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented