റെഡ്മി എ2, റെഡ്മി എ2+ സ്മാര്‍ട്‌ഫോണുകള്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മിയുടെ എ1 പരമ്പരയുടെ പിന്‍ഗാമിയാണ് പുതിയ പതിപ്പുകള്‍. മീഡിയാ ടെക്ക് ഹീലിയോ ജി36 പ്രൊസസര്‍ ചിപ്പില്‍ മൂന്ന് ജിബി വരെ റാം ആണ് ഫോണുകള്‍ക്കുള്ളത്. എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകളാണിത്.

To advertise here,

ഷാവോമിയുടെ ഗ്ലോബല്‍ വെബ്‌സൈറ്റില്‍ ഫോണുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രചാരണങ്ങളൊന്നുമില്ലാതെ നിശബ്ദമായാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്.

ഫോണിന്റെ വില വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് നിറങ്ങളിലാണ് ഇവ വിപണിയിലെത്തുക. റെഡ്മി എ2 ല്‍ എട്ട് എംപി പ്രൈമറി ക്യാമറയും ക്യുവിജിഎ സെക്കന്‍ഡറി ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയുമുണ്ട്. 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി. 

എന്‍ട്രി ലെവല്‍ ഫോണുകള്‍ ആയതുകൊണ്ടുതന്നെ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണിത്. 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (1600 x 720 പിക്‌സല്‍ ). ഡോട്ട് ഡ്രോപ്പ് നോച്ച് സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി നല്‍കിയിരിക്കുന്നു. മീഡിയാ ടെക്ക് ഹീലിയോ ജി36 പ്രൊസസര്‍ ചിപ്പില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. 

5000 എംഎഎച്ച് ബാറ്ററി, 10 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഫോണുകളിലുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണ് ഇവയ്ക്കുള്ളത്.

റെഡ്മി എ2 പ്ലസിനും റെഡ്മി എ2-നും സമാനമായ ഫീച്ചറുകളാണെങ്കിലും എ2 പ്ലസില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്ളതാണ് പ്രധാന വ്യത്യാസം.