611 കോടി രൂപയുടെ വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച്, ഡിജിറ്റൽ പെയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിനും (ഒ.സി.എൽ) രണ്ട് അനുബന്ധ കമ്പനികൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി) ന്റെ കാരണം കാണിക്കൽ നോട്ടീസ്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസെന്ന് ഒ.സി.എൽ വെളിപ്പെടുത്തി. ഒ.സി.എല്ലിൽ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റിൽ ഇന്റർനെറ്റിൽ 345 കോടിയുടേയും നിയർബൈ ഇന്ത്യയിൽ 20.9 കോടിയുടേയും നിയലംഘനമാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.
കമ്പനികളിലെ ചില നിക്ഷേപ ഇടപാടുകളിലാണ് ആരോപണവിധേയമായ നിയമലംഘനങ്ങൾ നടന്നതെന്ന് ഒ.സി.എൽ പറയുന്നു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും കമ്പനി അറിയിച്ചു.
അനുബന്ധ കമ്പനികളെ പേടിഎം ഏറ്റെടുക്കുന്നതിന് മുൻപ് ചില വീഴ്ചകൾ സംഭവിച്ചെന്നും ഒ.സി.എൽ വ്യക്തമാക്കി. ലിറ്റിൽ ഇന്റർനെറ്റ്, നിയർബൈ ഇന്ത്യ എന്നിവ 2017-ൽ പേടിഎം ഏറ്റെടുക്കുകയും പീന്നീട് ലയിപ്പിക്കുകയുമായിരുന്നു.
Content Highlights: paytm gets show cause notice over alleged fema violations
Published: 03 Mar 2025, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented