ഇന്റർനെറ്റിൽ പ്രശസ്തരാണ് ജാക്കി, ഷാഡോ എന്ന് വിളിക്കുന്ന ബാൾഡ് ഈഗിളുകൾ. വെള്ളത്തലയുള്ള കടൽപരുന്താണിത്. ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായി ഓപ്പൺഎഐ സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനും ഭാര്യ അന്നയും ചേർന്ന് 5.5 ദശലക്ഷം ഡോളർ സംഭാവനയായി നൽകിയിരിക്കുകയാണ്. കാലിഫോർണിയയിലെ ഫാവ്ൻസ്‌കിനിലുള്ള (Fawnskin) ബിഗ് ബെയർ തടാകക്കരയിലെ 'മൂൺ ക്യാമ്പ്' എന്നറിയപ്പെടുന്ന 63 ഏക്കർ വനപ്രദേശം വാങ്ങുന്നതിനായാണ് ഈ തുക സാൻ ബർനാഡിനോ മൗണ്ടൻ ലാൻഡ് ട്രസ്റ്റിന് കൈമാറിയത്.
ഈ പ്രദേശത്ത് 50 ആഡംബര വീടുകൾ നിർമിക്കാനും ഒരു മറീനയാക്കി മാറ്റാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഇവിടെ അത്തരമൊരു വികസനം വന്നാൽ അത് ഈ കടൽപരുന്തുകളുടെ ആവാസവ്യവസ്ഥയെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നു. 2015 മുതൽ ഈ പരുന്തിൻകൂട്ടിലെ ദൃശ്യങ്ങൾ 'ഫ്രണ്ട്സ് ഓഫ് ബിഗ് ബെയർ വാലി' (FOBBV) തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. തങ്ങളും പതിവായി ഈ പരുന്തുകളുടെ ദൃശ്യങ്ങൾ കാണാറുണ്ടെന്ന് അന്ന ബ്രോക്ക്മാൻ പറയുന്നു.
ഈ വനപ്രദേശം വാങ്ങി സംരക്ഷിക്കുന്നതിനായി 10 ദശലക്ഷം ഡോളർ സമാഹരിക്കാനായിരുന്നു പദ്ധതി. 25,000-ത്തിലധികം സാധാരണക്കാരായ ആളുകൾ ചെറിയ സംഭാവനകളിലൂടെ ഇതിന്റെ പകുതിയോളം തുക കണ്ടെത്തിയിരുന്നു. അവസാന നിമിഷത്തിൽ ബാക്കി തുകയായ 5.5 ദശലക്ഷം ഡോളർ ബ്രോക്ക്മാൻ ദമ്പതികൾ നൽകുകയായിരുന്നു. ഗ്രെഗ് ബ്രോക്ക്മാന്റെ വ്യക്തിപരമായ സമ്പാദ്യത്തിൽനിന്നാണ് ഈ തുക നൽകിയതെന്നും കമ്പനിയുമായി ഇതിനു ബന്ധമില്ലെന്നും ഓപ്പൺഎഐ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഈ വലിയ സംഭാവനയിലൂടെ പരുന്തുകളുടെ കൂടും പരിസരവും സംരക്ഷിക്കപ്പെട്ടുവെങ്കിലും പെൺകഴുകനായ 'ജാക്കി'യുടെ ആരോഗ്യം നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. ജൂലായ് 17-ന് മറ്റു രണ്ടു പരുന്തുകളുമായുണ്ടായ ഏറ്റുമുട്ടലിൽ അതിന് പരിക്കേൽക്കുകയായിരുന്നു. ആവശ്യമായ ചികിത്സ നൽകിവരുന്നുണ്ട്. അതേസമയം, ജാക്കിയുടെ കുഞ്ഞുങ്ങളായ സാൻഡിയും ലൂണയും പറക്കാൻ പഠിച്ചുകഴിഞ്ഞു.
Content Highlights: OpenAI co-founder Greg Brockman and his wife Anna donated $5.5 million to purchase 63 acres of forest land near California's Big Bear Lake, successfully protecting the habitat of famous bald eagles Jackie and Shadow from commercial development.
Published: 07 Aug 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented