മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്നത്തെ കുറിച്ച് മൈക്രോസോഫ്റ്റ് അറിഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നും അത് വലിയ ഹാക്കിങ് ശ്രമങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒപ്പം കമ്പനി പുറത്തിറക്കിയ സുരക്ഷാ അപ്ഡേറ്റുകള് ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമുണ്ട്.
അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്നതാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പുറത്തിറക്കിയ മുന്നറിയിപ്പ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ്, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഡൈനാമിക്സ്, മൈക്രോസോഫ്റ്റ് എഷ്വര്‍, എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ്, മൈക്രോസോഫ്റ്റ് എസ്ക്യുഎല്‍ സെര്‍വര്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സേര്‍ട്ട് ഇന്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തിലോ പ്ലാറ്റ്ഫോമിലോ കൂടുതല്‍ നിയന്ത്രണം കൈവരിക്കാനാവുകയും, വിവരങ്ങള്‍ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സൈബറാക്രമണം നടത്താനും, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താനുമെല്ലാം സാധിക്കുമെന്നും സേര്‍ട്ട് ഇന്‍ പറയുന്നു.
എന്തായാലും ഈ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളോടും പുതിയ അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു.
Content Highlights: CERT in warns of security issues in Microsoft products, Update Windows, Office etc
Published: 12 Sept 2024, 03:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented