മൈക്രോസോഫ്റ്റിന്റെ വിവിധ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി രാജ്യത്തെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). വിന്‍ഡോസ്, ഒമൈക്രോസോഫ്റ്റ് ഓഫീസ്, ഡൈനാമിക്സ്, ബ്രൗസര്‍, ഡിവൈസ്, ഡെവലപ്പര്‍ ടൂള്‍സ്, എസ്ക്യുഎല്‍ സെര്‍വര്‍, സിസ്റ്റം സെന്റര്‍, എഷ്വര്‍ ഉള്‍പ്പടെയുള്ള മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങളില്‍ അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്ന സുരക്ഷാപ്രശ്നമുണ്ടെന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേര്‍ട്ട്-ഇന്‍ ഓഗസ്റ്റ് 18-നാണ് അറിയിപ്പ് പുറത്തിറക്കിയത്. ഉപകരണങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താനും വിവരങ്ങള്‍ ചോര്‍ത്തുക സേവനങ്ങള്‍ തകരാറിലാക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാനാവുന്ന സൈബറാക്രമണങ്ങള്‍ ഉള്‍പ്പടെയുള്ളവ നടത്താന്‍ ഒരു ഹാക്കര്‍ക്ക് സാധിക്കുന്ന സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയത്.
ഒന്നിലധികം ഉത്പന്നങ്ങളെ ഈ പ്രശ്നങ്ങള്‍ ബാധിക്കുന്നതിനാല്‍ വ്യക്തികളേയും സംഘടനകളേയും ഒരുപോലെ ഈ പ്രശ്നം ബാധിക്കും. മുകളില്‍ പറഞ്ഞ ഉത്പന്നങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കമ്പനി നല്കുന്ന നിര്‍ദേശം.
Content Highlights: CERT-In warns of critical vulnerabilities in various Microsoft products
Published: 20 Aug 2025, 05:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented