ഇംഗ്ലണ്ട്: കഴുത്തുഞെരിക്കുന്നതും ശ്വാസംമുട്ടിക്കുന്നതും അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികബന്ധവും ചിത്രീകരിക്കുന്ന പോൺ ഉള്ളടക്കങ്ങൾക്ക് ഇംഗ്ലണ്ടിലും വെയിൽസിലും നിരോധനം ഏർപ്പെടുത്തുന്നു. നവംബർ ആറുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടിയായി ഒരാൾ അഭിനയിക്കുന്ന അശ്ലീല ദൃശ്യങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സമ്മർദത്തെത്തുടർന്നാണ് ഈ വർഷം ആദ്യം സർക്കാർ പുതിയ നിയമനിർമാണം പ്രഖ്യാപിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സാധാരണവത്കരിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്ന അശ്ലീല ഉള്ളടക്കങ്ങൾ യഥാർഥ ജീവിതത്തിലെ ബന്ധങ്ങളെയും പെരുമാറ്റങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് നടപടിക്ക് പിന്നിൽ.
“ദോഷകരമല്ലാത്ത ലൈംഗിക താൽപര്യങ്ങളെ കുറ്റകരമാക്കുകയല്ല ഈ നിയമത്തിന്റെ ലക്ഷ്യം. എന്നാൽ, ആളുകൾ പ്രത്യേകിച്ച് യുവാക്കൾ ആരോഗ്യകരമായ ബന്ധങ്ങളെ എങ്ങനെ കാണുന്നു എന്നതിനെ ഇത്തരം അശ്ലീല ഉള്ളടക്കങ്ങൾ സ്വാധീനിച്ചേക്കാം,” നീതിന്യായ മന്ത്രി അലക്സ് ഡേവീസ് ജോൺസ് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സാധാരണമായോ സ്വീകാര്യമായോ ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ അപകടകരമാണെന്നും യഥാർഥ ജീവിതത്തിൽ അംഗീകരിക്കാവുന്നതും അല്ലാത്തതുമായ പെരുമാറ്റങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ മങ്ങാൻ ഇത് ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2025-ൽ പ്രസിദ്ധീകരിച്ച അശ്ലീല ഉള്ളടക്കങ്ങളുടെ നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ടിലാണ് കൺസർവേറ്റീവ് അംഗം ഗാബി ബെർട്ടിൻ ഈ നിരോധനങ്ങൾ ശുപാർശ ചെയ്തത്. സ്ത്രീകളെ കഴുത്തുഞെരിക്കുന്നതായി ചിത്രീകരിക്കുന്ന അശ്ലീല ദൃശ്യങ്ങൾക്ക് യഥാർഥ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ബന്ധുക്കൾ തമ്മിലുള്ള ലൈംഗികബന്ധം അനുകരിക്കുന്ന ദൃശ്യങ്ങളിലും കുട്ടികളായി അഭിനയിക്കുന്ന മുതിർന്നവരെ ഉൾപ്പെടുത്തിയുള്ള ഉള്ളടക്കങ്ങളിലും റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തി. അശ്ലീല വ്യവസായത്തിന് മേൽ സർക്കാർ തലത്തിലുള്ള പരിശോധനയും നിരീക്ഷണവും അപര്യാപ്തമായിരുന്നുവെന്ന വിമർശനവും റിപ്പോർട്ടിലുണ്ടായിരുന്നു.
നിരോധനത്തെ ഗാബി ബെർട്ടിൻ സ്വാഗതം ചെയ്തു. ഏറെ വൈകിയാണെങ്കിലും നിയമം നടപ്പാക്കുന്നത് ആശ്വാസകരമാണെന്ന് അവർ പ്രതികരിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തിക്കുന്ന എൻഡ് വയലൻസ് എഗെയ്ൻസ്റ്റ് വിമൻ കോയലിഷനും നിരോധനത്തെ സ്വാഗതം ചെയ്തു. നിയമം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
Content Highlights: England and Wales are implementing a ban starting November 6 on pornographic content depicting violence, choking, incest, and child-like portrayals to protect real-world relationships and prevent the normalization of violence against women.
Published: 16 Oct 2026, 07:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented