സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ടാസ്‌ക്കുകൾ മൊത്തത്തിൽ ചെയ്യാൻ കഴിവുള്ള AI കോഡിങ് ഏജന്റ് Muse Code അവതരിപ്പിച്ച് മെറ്റ. നിലവിൽ ബീറ്റാ പതിപ്പിൽ ലഭ്യമായ ഈ ടൂൾ Metaയുടെ ഏറ്റവും പുതിയ AI മോഡലായ Muse Spark 1.2 ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. Anthropicയുടെ Claude Code, OpenAIയുടെ Codex എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താനാണ് Muse Code എത്തുന്നത്. മനുഷ്യരുടെ കുറഞ്ഞ ഇടപെടലോടെ പ്രവർത്തിക്കാൻ കഴിയുന്ന സ്മാർട്ട് കോഡിങ് അസിസ്റ്റന്റുകൾ വ്യാപകമാകുന്നതിനിടെയാണ് നീക്കം.

To advertise here,

സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് ടാസ്‌ക്കുകൾ പൂർണമായും ഏറ്റെടുക്കുന്ന ഒരു ടെർമിനൽ കോഡിങ് ഏജന്റാണിതെന്ന് മെറ്റ സിഇഓ മാർക്ക് സക്കർബെർഗ് X-ൽ അവകാശപ്പെട്ടു. വലിയ ടാസ്‌ക്കുകൾ Muse Code ഒന്നിലധികം AI സബ്-ഏജന്റുകൾക്ക് വിഭജിച്ച് നൽകിയാവും പൂർത്തിയാക്കുക. ദൈർഘ്യമേറിയ പ്രോജക്റ്റുകൾക്കുള്ള വിശ്വസനീയമായ ടൂൾ എന്ന നിലയിലാണ് Muse Code-നെ മെറ്റ വിശേഷിപ്പിക്കുന്നത്. Muse Spark 1.2 ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ വലുതും കഴിവുള്ളതുമായ AI മോഡലുകളുടെ വികസനം തുടരുകയാണെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.

സോഫ്റ്റ്‌വെയർ വികസനത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ളവരായി എഐ ഏജന്റുകൾ മാറുന്നതോടെ സോഫ്റ്റ്‌വെയർ എൻജിിനീയർമാരുടെ ജോലി പുനഃക്രമീകരിക്കപ്പെടുമെന്ന് ആന്ത്രോപിക്കിന്റെ Claude Code-ന്റെ സ്രഷ്ടാവായ ബോറിസ് ചെർണി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.