തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് വാർത്തകൾ നീക്കിയത് സർക്കാരിന്റെ നിർദേശത്തെത്തുടർന്നല്ലെന്ന് മെറ്റയുടെ വിശദീകരണം. പോലീസിന് ഔദ്യോഗികമായി നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ഉത്തരവോ നിർദേശമോ സർക്കാർ നൽകിയിട്ടില്ലെന്നും മെറ്റ വ്യക്തമാക്കി.
റിപ്പോർട്ടർ ചാനലിന്റെ 16 വാർത്തകൾ നീക്കിയത് സർക്കാർ പറഞ്ഞിട്ടല്ല. ഓട്ടോമേറ്റഡ് സിസ്റ്റത്തിലെ സാങ്കേതിക പിഴവ് കാരണമാണ് ഇത്തരത്തിൽ സംഭവിച്ചത്. പിന്നീട് ഇവ വീണ്ടെടുത്തുവെന്നും മെറ്റ വിശദീകരണക്കുറിപ്പിൽ പറയുന്നു.
‘സർക്കാരിന്റേയോ കോടതിയുടേയോ പോലീസ് പോലെയുള്ള ലോ എൻഫോഴ്സ്മെന്റ് അതോറിറ്റിയുടേയോ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല റിപ്പോർട്ടർ ചാനലിന്റെ 16 കണ്ടന്റുകൾ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കംചെയ്തത്. മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പിഴവുകൊണ്ടാണത് സംഭവിച്ചത്. ഇത് താത്കാലികമായിരുന്നു. ഓഗസ്റ്റ് 15-ന് ഈ 16 കണ്ടന്റുകളും വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു’, മെറ്റ വീശദീകരണക്കുറിപ്പിൽ പറയുന്നു. ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പം ഗൗരവത്തിൽത്തന്നെ എടുക്കുന്നുവെന്നും മെറ്റ കത്തിൽ പറയുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ച ഉള്ളടക്കം ഫേയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് മെറ്റ നീക്കംചെയ്തുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടെന്ന് രാഷ്ട്രീയാരോപണവും ഉയർന്നിരുന്നു. എന്നാൽ, ഉള്ളടക്കം നീക്കംചെയ്യാനുള്ള നിർദ്ദേശം മെറ്റയ്ക്ക് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും പോലീസും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
വിവാദം തുടരുന്ന ഘട്ടത്തിലാണ് കേരള പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം മെറ്റയ്ക്ക് കത്തയച്ചത്. എന്തുകൊണ്ടാണ് ഈ കണ്ടന്റുകൾ നീക്കംചെയ്തത് എന്നായിരുന്നു ആരാഞ്ഞത്. എവിടെ നിന്നെങ്കിലും എന്തെങ്കിലും നിർദേശങ്ങൾ ലഭിച്ചിരുന്നുവോ എന്നും രേഖാമൂലം പോലീസ് മെറ്റയോട് ആരാഞ്ഞിരുന്നു. ഓഗസ്റ്റ് 18-നായിരുന്നു മെറ്റയ്ക്ക് പോലീസ് കത്തയച്ചത്. ഇതിനുള്ള രേഖാമൂലമുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവന്നത്.
Content Highlights: Meta confirmed that 16 news items of Reporter TV were not removed on government instructions., The removal was caused by a temporary technical glitch in Meta's automated system., All removed content was successfully republished on August 15., Kerala Police Cyber Operations unit had sent a formal letter to Meta seeking clarification on August 18.
Published: 22 Aug 2026, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented