ഫ്രാന്‍സില്‍ നടക്കുന്ന G7 ഉച്ചകോടിക്ക് മുന്നോടിയായി അയര്‍ലന്‍ഡില്‍ വെച്ചാണ് കാര്‍ണി എഐ നിയന്ത്രണത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയത്.

ഏതാനും അമേരിക്കൻ ടെക് കമ്പനികളെ മാത്രം അമിതമായി ആശ്രയിക്കുന്നത് അപകടകരമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആന്ത്രോപിക്കിന്റെ ശക്തമായ എഐ മോഡലുകൾക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ഇക്കാര്യം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'നിലവിലെ സാഹചര്യത്തിൽ ആരും തെറ്റ് ചെയ്തിട്ടില്ല. എന്നാൽ, അമേരിക്കയുടെ നീക്കം അംഗീകരിച്ച്, പാഠം ഉൾക്കൊള്ളാതെ, സാങ്കേതികവിദ്യ വികസിപ്പിക്കുകയോ വൈവിധ്യവത്കരിക്കുകയോ ചെയ്യാതിരുന്നാൽ അത് നാം ചെയ്യുന്ന വലിയ തെറ്റായിരിക്കും' - കാർണി ഫോർച്യൂണിനോട് പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ നിർദേശാനുസരണം എഐ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ ഫേബിൾ 5, മിത്തോസ് 5 എഐ മോഡലുകൾ പ്രവർത്തനരഹിതമാക്കിയതിന് തൊട്ടുപിന്നാലെയാണ് കാർണിയുടെ പ്രതികരണം. വിദേശ പൗരന്മാർക്ക് ഈ എഐ മോഡലുകൾ ലഭ്യമാകുന്നത് തടയുന്നതിനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ഇടപെടൽ. എഐ നിയന്ത്രണം ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുടെ എഐ നിയന്ത്രണം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള അവസരമായി സർക്കാരുകൾ പ്രയോജനപ്പെടുത്തണമെന്നും കാർണി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയുടെ വ്യാപാര - സാങ്കേതികവിദ്യാ രംഗത്തെ വൈവിധ്യവത്കരണ നീക്കങ്ങളെ അദ്ദേഹം ന്യായീകരിച്ചു. നിലവിൽ കാനഡയുടെ 70 ശതമാനത്തിലധികം കയറ്റുമതി അമേരിക്കയിലേക്കാണ്. അടുത്ത ദശകത്തിൽ യുഎസ് ഇതര കയറ്റുമതി ഇരട്ടിയാക്കുക എന്നതാണ കാനഡ ലക്ഷ്യമിടുന്നത്.
ഫ്രാൻസിൽ നടക്കുന്ന G7 ഉച്ചകോടിക്ക് മുന്നോടിയായി അയർലൻഡിൽ വെച്ചാണ് കാർണി എഐ നിയന്ത്രണത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയത്. ഉച്ചകോടിയിലും അമേരിക്കയുടെ എഐ നിയന്ത്രണം പ്രധാന ചർച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: US government restricts Anthropic's Fable 5 and Mythos 5 models citing national security., Mark Carney advocates for Canada to diversify its tech partnerships beyond the US., The move highlights the risks of over-reliance on a small number of US AI providers., G7 summit in France to address AI governance and international trade complexities., Anthropic was given 90 minutes to comply with the federal directive on June 12.
Published: 15 Jun 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented