ബെംഗളൂരു: പരസ്പരം ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള പുതിയ ആപ്പ് എത്തി. പിക്‌സീ (PicSee) എന്ന് പേരുള്ള ഈ ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കും.
കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിര്‍ത്തിയ ഇന്ത്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കായ Koo-യുടെ സഹസ്ഥാപകനായ മയങ്ക് ബിദാവത്കയാണ് ഈ പുതിയ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 'സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രാഫിയിലെ ഏറ്റവും വലിയ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്‌നം' പരിഹരിക്കാനാണ് പിക്‌സീ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ബില്യണ്‍ ഹാര്‍ട്‌സ് സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ് ആണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള മെസേജിങ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ നിങ്ങളുടെ ഫോണ്‍ ഗാലറിയില്‍ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഫോട്ടോകള്‍ എഐ ഉപയോഗിച്ച് കണ്ടെത്താനും അവ ഓട്ടോമാറ്റിക് ആയി പങ്കുവെക്കാനും പിക്‌സീ ആപ്പിന് സാധിക്കും. നിങ്ങളുടെ ഫോട്ടോ അയച്ചുകിട്ടാന്‍ സുഹൃത്തിന്റെ പിന്നാലെ നടക്കേണ്ടി വരില്ല. ഫോണിലെ നിങ്ങളുടെ ചിത്രം തിരിച്ചറിഞ്ഞ് പിക്‌സീ ആപ്പ് നിങ്ങളുടെ ഫോണിലെത്തിക്കും. ഇത് നേരെ തിരിച്ചും സഭവിക്കും.
മുഖം തിരിച്ചറിഞ്ഞ് ചിത്രങ്ങള്‍ പങ്കുവെക്കുന്ന സംവിധാനങ്ങള്‍ ഇവന്റ് ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കാറുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതില്‍ നിങ്ങളുടെ ചിത്രം നല്‍കി സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ മുഖം പതിഞ്ഞ ചിത്രങ്ങള്‍ മാത്രമെടുത്ത് ഈ സംവിധാനങ്ങള്‍ നിങ്ങളെ കാണിക്കും. പിക്‌സീയുടെ പ്രവര്‍ത്തനം അതുപോലെയാണ്. നിങ്ങളുടെ സുഹൃത്തിന്റെ ഫോണ്‍ ഗാലറിയിലെ നിങ്ങളുടെ ചിത്രങ്ങള്‍ പിക്‌സി തിരിച്ചറിയുകയും അത് നിങ്ങളുടെ ഫോണില്‍ കാണിക്കുകയും ചെയ്യും.
PicSee എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിക്‌സീ ഉപഭോക്താവിന്റെ ഗാലറി സ്‌കാന്‍ ചെയ്ത് സുഹൃത്തുക്കളെ തിരിച്ചറിയുന്നതും ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനായി അവരെ ക്ഷണിക്കുന്നതും. രണ്ട് പേരുടെയും പരസ്പര സമ്മതം ഉണ്ടെങ്കിലേ ഇത് സാധിക്കൂ. ഇരുവരും സമ്മതം നല്‍കുന്നത് മുതല്‍ ഫോട്ടോകള്‍ പങ്കുവെക്കുന്നത് ആരംഭിക്കും. ഈ ഫോട്ടോകള്‍ പങ്കുവെക്കുന്നതിന് മുമ്പ് അക്കാര്യം ഉപഭോക്താവിനെ അറിയിക്കുകയും ചിത്രങ്ങള്‍ പരിശോധിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കുകയും ചെയ്യും.
കഴിഞ്ഞ ജലായ് മാസത്തില്‍ സ്വകാര്യമായി നടത്തിയ സോഫ്റ്റ് ലോഞ്ചിന് ശേഷം, ഇപ്പോള്‍ 27 രാജ്യങ്ങളിലും 160-ല്‍ അധികം നഗരങ്ങളിലും PicSee ആപ്പിന് ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 150,000-ത്തിലധികം ഫോട്ടോകള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. നിലവില്‍, 30 ശതമാനം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം കാമറ ഗാലറികളിലുള്ളതിനേക്കാള്‍ കൂടുതല്‍ ഫോട്ടോകള്‍ PicSee-യില്‍ ലഭ്യമാണ്.
സുരക്ഷ എത്രത്തോളമുണ്ട് ?
- എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനമുണ്ട്
- ഫോട്ടോകള്‍ ഉപയോക്താവിന്റെ ഫോണില്‍ തന്നെ നിലനില്‍ക്കുന്നു.
- ഉപയോക്താവിനും അവരുടെ സുഹൃത്തുക്കള്‍ക്കും മാത്രമേ ഫോട്ടോകളും കമന്റുകളും കാണാന്‍ കഴിയൂ.
- എല്ലാം എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടതും ഉപകരണത്തില്‍ തന്നെ നിലനില്‍ക്കുന്നതുമാണ്.
- PicSee-ക്ക് പോലും ഫോട്ടോകള്‍ 'കാണാന്‍' കഴിയില്ല.
- ആപ്പിനുള്ളില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ അനുവദനീയമല്ല
- PicSee സെര്‍വറുകളില്‍ ഫോട്ടോകള്‍ സംഭരിക്കുന്നില്ല.
- ഫോട്ടോകള്‍ പങ്കുവെക്കുന്നത് റദ്ദാക്കാന്‍ ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കുന്നുണ്ട്.
- പങ്കുവെച്ച ഫോട്ടോകള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ കഴിയുന്ന ഫോട്ടോ റീക്കോള്‍ ഓപ്ഷനും ലഭ്യമാണ്.
Content Highlights: Koo co-founder launches PicSee, an AI-powered app to automatically share your friends' photos of you.
Published: 16 Oct 2025, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented