ഒരു സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഡേറ്റാബേസിലേക്കും ഹാക്കര്‍മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഒരു ബാക്ക് എന്‍ഡ് പിഴവാണ് അര്‍ഷാദ് കണ്ടെത്തിയത്.

അര്‍ഷാദ്
പെരിന്തല്‍മണ്ണ: പ്രമുഖ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തി പരിഹാരം നിര്‍ദേശിച്ച് ദേശീയ അംഗീകാരം നേടി കരുവാരക്കുണ്ട് സ്വദേശി അര്‍ഷാദ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലെ ദേശീയ ഏജന്‍സിയായ സെര്‍ട്ട്-ഇന്‍ (ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) പുറത്തിറക്കിയ ഇന്ത്യയുടെ സൈബര്‍ സുരക്ഷാ ഹാള്‍ ഓഫ് ഫെയിമിലാണ് ഈ 23-കാരന്റെ പേര് വന്നിരിക്കുന്നത്. ഇന്ത്യന്‍ ഡിജിറ്റല്‍ സംവിധാനത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും സുരക്ഷാ ഗവേഷകര്‍ക്കും നല്‍കുന്ന ബഹുമതിയാണിത്.
കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഡേറ്റാബേസിലേക്കും ഹാക്കര്‍മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഒരു ബാക്ക് എന്‍ഡ് പിഴവാണ് അര്‍ഷാദ് കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പം ചോര്‍ത്താനാവുന്നതായിരുന്നു പിഴവ്. അര്‍ഷാദ് അത് പരിഹരിക്കാനുള്ള വിശദനിര്‍ദേശങ്ങളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. സൈബര്‍ സുരക്ഷാ ടീം ഈ കണ്ടെത്തലുകള്‍ പരിശോധിച്ചു. സര്‍വകലാശാലയുമായി ഏകോപിപ്പിച്ച് സുരക്ഷാവീഴ്ച തടയുകയും ചെയ്തു.
സ്‌കൂളിലും കോളേജിലും ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ച അര്‍ഷാദിന് സോഷ്യോളജിയിലാണ് ബിരുദം. കൗതുകത്തിനാണ് കോഡിങ്ങും സൈബര്‍ സുരക്ഷയും സ്വയം പഠിച്ചുതുടങ്ങിയത്. പിന്നീട് 'ബ്രോട്ടോടൈപ്പില്‍' ചേര്‍ന്നു. പ്രോഗ്രാം പൂര്‍ത്തിയാക്കിയ ഉടന്‍ ബെംഗളൂരുവിലെ ഇഎല്‍ടി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഫ്രണ്ട്-എന്‍ഡ് ഡിവലപ്പറായി ജോലി ലഭിച്ചു. ഇപ്പോള്‍ ഡിസൈനും ബാക്ക് എന്‍ഡ് ലോജിക്കും സംയോജിപ്പിക്കുന്ന ഫുള്‍-സ്റ്റാക്ക് ഡിവലപ്പറായി കളമശ്ശേരി കിന്‍ഫ്രയിലെ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
റിട്ട. അധ്യാപകനും കരുവാരക്കുണ്ട് ദാറുന്നജാത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ അയനിക്കല്‍ അബ്ദുറഹ്‌മാന്റെയും ഉമ്മു സുലൈമിന്റെയും മകനാണ്.
Content Highlights: A 23-year-old from Kerala has been recognized for identifying and proposing a fix for a critical security vulnerability on a university website, earning a spot in India`s Cyber Security Hall of Fame.
Published: 18 Oct 2025, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented