ഗുണഭോക്താക്കളുടെ ഉപഭോഗ രീതികള്‍, ഗോഡൗണിലെ സ്റ്റോക്കുനില, ചരക്കുനീക്കം, ധാന്യസംഭരണവും വിതരണവും, ഗുണനിലവാര പരിശോധന, സാമ്പത്തിക ഇടപാട് തുടങ്ങിയവയെല്ലാം എഐ നിരീക്ഷണത്തിലാക്കും.

ആലപ്പുഴ: ഭക്ഷ്യവകുപ്പ് പൊതുവിതരണരംഗത്ത് നിര്‍മിത ബുദ്ധി (എഐ) ഉപയോഗപ്പെടുത്തും. ഗുണഭോക്താക്കളുടെ ഉപഭോഗ രീതികള്‍, ഗോഡൗണിലെ സ്റ്റോക്കുനില, ചരക്കുനീക്കം, ധാന്യസംഭരണവും വിതരണവും, ഗുണനിലവാര പരിശോധന, സാമ്പത്തിക ഇടപാട് തുടങ്ങിയവയെല്ലാം എഐ നിരീക്ഷണത്തിലാക്കും.
പൊതുവിതരണ മേഖലയില്‍ ജനങ്ങളുടെ വിശ്വാസ്യത കൂട്ടാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031-ന്റെ ഭാഗമായി എഐ സംവിധാനം കൊണ്ടുവരുന്നത്.
റേഷന്‍ മേഖല ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ക്രമക്കേടുകള്‍ക്കും പോരായ്മകള്‍ക്കും സാധ്യതയുണ്ട്. എഐ സംവിധാനം വരുന്നതോടെ പൊതുവിതരണരംഗം പൂര്‍ണമായും സുതാര്യമാകും. ഓഡിറ്റിങ്ങിനും പ്രയോജനപ്പെടുത്തും. എഐ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അധികൃതര്‍ വ്യക്തമാക്കും.
കാര്‍ഡുടമകളുടെ മുഖം തിരിച്ചറിഞ്ഞും റേഷന്‍
ഗുണഭോക്താക്കളുടെ മുഖം തിരിച്ചറിഞ്ഞ് റേഷന്‍ധാന്യ വിതരണം നടത്താനുള്ള നൂതന സംവിധാനവും നിലവില്‍ വരും. ഇ-പോസ് യന്ത്രത്തില്‍ വിരലമര്‍ത്താതെയും മൊബൈല്‍ നമ്പര്‍ ഒടിപി ഇല്ലാതെയും റേഷന്‍ വാങ്ങാന്‍ കഴിയും. ഫെയ്‌സ് റെക്കഗ്‌നിഷന്‍ (മുഖം തിരിച്ചറിയല്‍) ആപ്പുവഴിയായിരിക്കുമിത്. റേഷന്‍, ആധാര്‍ കാര്‍ഡുകളില്ലെങ്കിലും വിഹിതം മുടങ്ങില്ല.
ഗുണനിലവാരം ഉറപ്പാക്കാന്‍ സെന്‍സറുകള്‍
സംഭരണ ഗോഡൗണുകളിലും ചരക്കുവാഹനങ്ങളിലും എഐ സംവിധാനത്തോടെയുള്ള സെന്‍സറുകള്‍ സ്ഥാപിക്കും. ഇതുവഴി താപനില, ഈര്‍പ്പം, കീടങ്ങളുടെ സാന്നിധ്യം തുടങ്ങിയവ നിരീക്ഷിച്ച് ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും. നിശ്ചിത മാനദണ്ഡങ്ങളില്‍നിന്നു വ്യതിചലിച്ചാല്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന് ഓട്ടോമേറ്റഡ് അലര്‍ട്ട് ലഭിക്കും. ഇതുവഴി ധാന്യങ്ങള്‍ ചീത്തയാകുന്നതിനു മുന്‍പുതന്നെ പ്രതിരോധ നടപടി സ്വീകരിക്കാനാകും.
Content Highlights: Kerala`s Public Distribution System (PDS) is integrating AI to monitor consumption, stock, distribution, and quality, ensuring transparency and reducing fraud. Face recognition will enhance user experience.
Published: 14 Oct 2025, 07:58 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented