കൊല്ലം:പോലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ദൃശ്യം സിനിമയില്‍ ഒരുക്കിയ സീന്‍ തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിച്ച് കേരള പോലീസ്. കുറ്റം ചെയ്തതായി ആരോപിച്ച് ഫോണിലോ ഓണ്‍ലൈനിലോ പണം ആവശ്യപ്പെടുന്ന സൈബര്‍ തട്ടിപ്പുകാര്ക്കെതിരേയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. ''അവര്‍ മൂന്നാമതും വന്നു ചോദിക്കുമെന്നാ കേള്‍ക്കുന്നേ. അവര്‍ തിരിച്ചും മറിച്ചും ചോദിക്കും, പൈസ കൊടുക്കരുത്'' എന്ന് സന്ദേശത്തില്‍ പറയുന്നു.
ദൃശ്യം സിനിമയിലെ കഥാപാത്രം ജോര്‍ജ്കുട്ടി കുടുംബാംഗങ്ങളോട് പറയുന്ന രീതിയിലാണ് ചിത്രീകരണം. ''ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെന്നു പറഞ്ഞായിരിക്കും വിളിക്കുന്നത്. യൂണിഫോമില്‍ വീഡിയോ കോള്വരെ ചെയ്തേക്കാം. എന്തൊക്കെ പറഞ്ഞാലും പണം കൈമാറരുത്. ഉടന്‍തന്നെ 1930-ല്‍ വിളിച്ച് സൈബര്‍ പോലീസിനെ വിവരം അറിയിക്കണം''.
നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ലെന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു. സിനിമയില്‍ പോലീസ് എങ്ങനെ ചോദ്യം ചെയ്താലും കുറ്റസമ്മതം നടത്തരുതെന്നാണ് ജോര്‍ജ്കുട്ടി കുടുംബാംഗങ്ങളോട് പറയുന്നത്.
Content Highlights: Kerala Police uses a scene from the movie Drishyam to warn citizens about cybercriminals
Published: 22 Feb 2025, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented