
ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും. 999രൂപയുടെ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പാണ് അധിക ചെലവില്ലാതെ ലഭിക്കുക. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം അംഗങ്ങള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
നിലവിലുള്ള ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് അവരുടെ ആമസോണ്‍ അക്കൗണ്ടില്‍ നിന്നും ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് ആക്റ്റിവേറ്റ് ചെയ്യാം. അല്ലെങ്കില്‍ അവരുടെ ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ഒരു പുതിയ ആമസോണ്‍ അക്കൗണ്ട് നിര്‍മിക്കാം. മൈ ജിയോ ആപ്പില്‍ നിന്നോ അല്ലെങ്കില്‍ www.jio.com വെബ്സൈറ്റില്‍ നിന്നോ അക്കൗണ്ട് നിര്‍മിക്കാം.
ആമസോണ്‍ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്റെ ഒപ്പം പ്രൈം വരിക്കാര്‍ക്ക് ആമസോണ്‍ ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ നിന്നുള്ള ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം. ഓര്‍ഡര്‍ ചെയുന്ന സാധനങ്ങള്‍ക്ക് എളുപ്പം ഡെലിവറി സാധ്യമാകും. ഇത് കൂടാതെ പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിങ് എന്നിവയും സൗജന്യമായി ലഭ്യമാകും.
Content Highlights: jio fiber users get amazon prime one year subscription
Published: 12 Jun 2020, 06:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented