വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന സേവനമാണ് ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ എന്നിവ. ഈ രണ്ട് സേവനങ്ങളും ഇപ്പോള്‍ ജിയോ ഹോം എന്ന ബ്രാന്‍ഡിന് കീഴിലാണ്. പല ഉപഭോക്താക്കളും താത്കാലികമായി താമസിക്കുന്ന വാടക വീടുകളിലോ കെട്ടിടങ്ങളിലോ ആണ് ജിയോ കണക്ഷന്‍ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ സ്ഥലം മാറേണ്ടി വരുമ്പോള്‍, നിലവിലുള്ള ഇന്റര്‍നെറ്റ് കണക്ഷനെ കുറിച്ച് ആശങ്കപ്പെടേണ്ട! പ്രത്യേകിച്ച്, 12 മാസത്തെ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട.
എങ്ങനെ മാറ്റാം?
ജിയോ ഹോം കണക്ഷനുകള്‍ ഇപ്പോള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാം. മൈ ജിയോ ആപ്പിലോ ജിയോ വെബ്സൈറ്റിലോ നിന്ന് നിങ്ങളുടെ മൈ ജിയോ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് റീ ലൊക്കേറ്റ് എയർഫൈബർ ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ വിലാസം നല്‍കുക. നിങ്ങള്‍ ജിയോ ഫൈബര്‍ ഉപഭോക്താവാണെങ്കില്‍, പുതിയ സ്ഥലത്ത് ജിയോ ഫൈബര്‍ ലഭ്യമല്ലെങ്കില്‍, കണക്ഷന്‍ ഓട്ടോമാറ്റിക്കായി ജിയോ എയര്‍ഫൈബറായി മാറും. രണ്ടും ലഭ്യമല്ലെങ്കില്‍ മാത്രമാണ് പ്രശ്‌നമുള്ളൂ. ലഭ്യമാണെങ്കില്‍, മൈ ജിയോ ആപ്പ് വഴി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താല്‍, പുതിയ വിലാസത്തില്‍ ജിയോ ഹോം കണക്ഷന്‍ എത്തും.
ഫോണ്‍ കോളുകളോ എസ്എംഎസോ ആവശ്യമില്ല-എല്ലാം മൈ ജിയോ ആപ്പ് വഴി തടസ്സമില്ലാതെ ചെയ്യാം. ജിയോ വെബ്സൈറ്റില്‍ ഇതിന്റെ വിശദമായ വീഡിയോ ഗൈഡും ലഭ്യമാണ്. പ്രതിമാസ വരിക്കാരാണെങ്കില്‍, നിലവിലെ കണക്ഷന്‍ ഡിസ്‌കണക്ട് ചെയ്ത് പുതിയ വിലാസത്തില്‍ പുതിയ കണക്ഷന്‍ എടുക്കുന്നതും എളുപ്പമാണ്.
Content Highlights: Easily transfer your Jio Fiber or AirFiber connection to your new address via MyJio app
Published: 11 Aug 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented