
റിലയന്‍സ് റീട്ടെയ്ല്‍ ജിയോഫോണ്‍ നെക്സ്റ്റ്' എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്' ഓഫര്‍ പ്രഖ്യാപിച്ചു. പരിമിതകാല ഓഫറാണിത്. ഓഫര്‍ അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തനക്ഷമമായ 4G ഫീച്ചര്‍ഫോണും സ്മാര്‍ട്ഫോണും എക്സ്ചേഞ്ചായി നല്കി പുതിയ ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാം.
റിലയന്‍സ് റീട്ടെയിലിന്റെ വിപുലമായ ശൃംഖലയായ ജിയോമാര്‍ട്ട് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴി രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്.
ജിയോഫോണ്‍ നെക്സ്റ്റ് സവിശേഷതകള്‍
ജിയോയും ഗൂഗിളും സംയുക്തമായി രൂപകല്പന ചെയ്ത ജിയോഫോണ്‍ നെക്സ്റ്റിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.45 ഇഞ്ച് എച്ച്ഡി സ്ക്രീനാമുള്ളത്. രണ്ട് ജിബി റാം, 32 ജിബി റോം (128 ജിബി വരെ വികസിപ്പിക്കാം), 13 എംപി പ്രൈമറി ക്യാമറ, 8 എംപി മുന്‍ ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. ഇങ്ങനെ വിപുലമായ സവിശേഷതകളോടെ വരുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4G സ്മാര്‍ട്ട്ഫോണാണിത്.
ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന വോയ്സ് ഫസ്റ്റ് കഴിവുകള്‍. ഫോണിലെ ഉള്ളടക്കങ്ങള്‍ വായിച്ച് കേള്‍പ്പിക്കുന്ന റീഡ് എലൗഡ് ഫീച്ചര്‍,പത്ത് ഭാഷകളില്‍ സ്ക്രീനിലെ ഉള്ളടക്കം തര്‍ജമ ചെയ്യാന്‍ സാധിക്കുന്ന ട്രാന്‍സ്ലേറ്റ് നൗ ഫീച്ചര്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ജിയോഫോണ്‍ നെക്സ്റ്റിലുണ്ട്.
ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഓഎസ് ആണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിളിന്റേയും ജിയോയുടെയും സ്യൂട്ട് ആപ്പുകള്‍ ഇതിലുണ്ടാവും. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ ഉള്ളതുകൊണ്ടുതന്നെ മറ്റ് ആന്‍ഡ്രോയിഡ് ആപ്പുകളും ഫോണില്‍ ലഭിക്കും.
റിലയന്‍സിന്റെ റീട്ടെയ്ല്‍ സ്റ്റോറുകളിലും ജിയോമാര്‍ട്ട് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും ഫോണ്‍ വാങ്ങാനാവും.
Content Highlights: Jio phone, Jio phone Next, Jio offers, Exchange to Upgrade
Published: 19 May 2022, 03:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented