കൊച്ചി: ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്കായി ജിയോയുടെ പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചു. ഒരു ജിയോഭാരത് ഫോണ്‍ വാങ്ങി 2 മാസത്തെ അണ്‍ലിമിറ്റഡ് 234 രൂപ പ്ലാന്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ 2 മാസം കൂടി സൗജന്യമായി നേടാം. പുതിയതോ അല്ലെങ്കില്‍ നിലവിലുള്ളതോ ആയ ജിയോ സിമ്മില്‍ ഈ പ്ലാന്‍ ലഭ്യമാകും. ജിയോ ഭാരത് ഫോണുകളില്‍ മാത്രമാണ് 2 മാസത്തെ സൗജന്യ സേവനം ലഭ്യമാകുന്നത്.
234 രൂപ അടിസ്ഥാന പ്ലാനില്‍ ഏത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസേന 500 എംബി ഡാറ്റ, 28 ദിവസം 300 എസ്എംഎസ് എന്നിവ ലഭിക്കും. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. പുതിയ ജിയോഭാരത് ഫോണുകള്‍ക്കൊപ്പം ഈ പ്ലാനില്‍ 56 ദിവസങ്ങള്‍ കൂടി അധികമായി ലഭിക്കും.
999 രൂപയാണ് ജിയോ ഭാരത് 4ജി ഫോണിന്റെ കുറഞ്ഞ മോഡലിന്റെ വില. ഈ ഫോണില്‍ യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. 1299 രൂപയുടെ മറ്റൊരു മോഡലും ലഭ്യമാണ്. ജിയോ ഉപയോക്താകള്‍ക്ക് ഐപിഎല്‍ സീസണ്‍ മുഴുവന്‍ തത്സമയ ക്രിക്കറ്റ് സ്ട്രീമിംഗിനായി നിരവധി സ്‌പെഷ്യല്‍ പ്ലാനുകള്‍ ലഭ്യമാണ്.
ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സും സംയോജിപ്പിക്കുന്ന 749 രൂപ ക്രിക്കറ്റ് പ്ലാനില്‍ 200 ജി ബി ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും, ഒരു ദിവസം മാത്രം വാലിഡിറ്റിയുള്ള 49 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും, നിലവിലെ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാവുന്ന 222 രൂപയുടെ ക്രിക്കറ്റ് ഡാറ്റ പ്ലാനില്‍ 50 ജി ബി ഡാറ്റയും ലഭ്യമാകും. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളില്‍ യഥാക്രമം 1 .5 ജി ബി, 2 .5 ജി ബി വീതം ഡാറ്റ ലഭ്യമാകും.
Content Highlights: jio offers 4 month validity on 234 rupee recharge fro jio phone users
Published: 08 Apr 2024, 12:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented