റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ പ്രൈമ വില്പനയ്ക്കെത്തുന്നു. 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ എന്നീ ഫീച്ചറുകളോടെയെത്തുന്ന ഫോണിന് 2599 രൂപയാണ് വില.
പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍. ഇന്‍, ജിയോമാര്‍ട്ട് ഇലക്ട്രോണിക്സ് , ആമസോണ്‍ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.
യുട്യൂബ് , ഫേസ്ബുക്ക് , വാട്ട്സാപ്പ് , ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണില്ഉപയോഗിക്കാന് സാധിക്കും. കായ് ഒഎസ് (Kai-OS) അടിസ്ഥാനമാക്കിയുള്ള 4ജി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍ പ്രൈമ. വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റല്‍ ക്യാമറകളും ഉണ്ട്.
ിയോ ടി വി, ജിയോ സിനിമ, ജിയോ സാവന്‍ എന്നീ വിനോദ ആപ്പുകള്‍ ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യു പി ഐ പേയ്മെന്റ് ചെയ്യാം.
ഇന്ത്യയെ 2G മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ജിയോഫോണ്‍ പ്രൈമ പ്രദര്‍ശിപ്പിച്ചിരുന്നു.
Content Highlights: jiophone prima sale started
Published: 08 Nov 2023, 02:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented