കോഴിക്കോട്: പുതിയ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ്, ഐഫോൺ ഡ്യുവോ എന്നിവയുടെ ഓൾ ഇന്ത്യ ലോഞ്ചിനോടനുബന്ധിച്ച് മുൻനിര റീട്ടെയിൽ വിതരണക്കാരായ മൈജി കോഴിക്കോട് ബീച്ചിന്റെ ആകാശത്ത് വേറിട്ട 'സ്കൈ റിവീൽ' സംഘടിപ്പിക്കുന്നു. സാധാരണ ലോഞ്ച് ചടങ്ങുകൾക്ക് പകരം പുതിയ ഐഫോണുകൾ വിപണിയിൽ അവതരിപ്പിക്കാൻ ആകാശത്തെത്തന്നെ വേദിയാക്കുകയാണ് മൈജി.

To advertise here,

സാങ്കേതികവിദ്യ കേവലം ഉത്പന്നങ്ങളിൽ ഒതുങ്ങാതെ ആളുകളിലേക്ക് അനുഭവങ്ങളായി എത്തണമെന്നും ഉപഭോക്താക്കൾക്ക് മറക്കാനാകാത്ത ഒരു അനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മൈജി ചെയർമാൻ എ.കെ. ഷാജി അറിയിച്ചു. സെപ്റ്റംബർ 18 ന് വെള്ളിയാഴ്ച വൈകീട്ട് 6.30 ന് നടൻ ആസിഫ് അലിയും മൈജി ചെയർമാൻ എ.കെ. ഷാജിയും ചേർന്ന് സ്കൈറിവീൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകൻ സൂരജ് സന്തോഷ് ഒരുക്കുന്ന സംഗീതവിരുന്നും ചടങ്ങിന്റെ ഭാഗമായി നടക്കും.

ഐഫോൺ 18 പ്രോ മോഡലുകളുടെ വിൽപ്പന രാജ്യത്ത് ഇന്ന് മുതൽ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.

പുതുതലമുറ ക്യാമറ സാങ്കേതികവിദ്യ, മികച്ച ബാറ്ററി പെർഫോമൻസ്, ശക്തമായ പ്രൊസസർ, നൂതന കൂളിങ് സംവിധാനം, പ്രീമിയം അലുമിനിയം ഡിസൈൻ എന്നിവയോടെയാണ് പുതിയ ഐഫോൺ 18 സീരീസ് വിപണിയിലെത്തുന്നത്.

7.6 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലേ, എ 20 പ്രോ (A20 Pro) ചിപ്പ്, 48 എം.പി. ഡ്യുവൽ ഫ്യൂഷൻ ക്യാമറ, സിരി എ.ഐ. (Siri AI), ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി പെർഫോമൻസ് എന്നിവ ഐഫോൺ ഡ്യുവോയുടെ പ്രധാന ആകർഷണങ്ങളാണ്.