ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ വിപിഎന്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്റേയും ആപ്പിളിന്റേയും നടപടി. ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ വിപിഎന്‍ സേവനദാതാക്കള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ആവശ്യപ്പെടുന്ന നിയമങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു നീക്കം.
2022 ല്‍ നിലവില്‍ വന്ന പുതിയ നിയമങ്ങള്‍ പാലിക്കാനാവില്ലെന്ന് കാണിച്ച് വിവിധ വിപിഎന്‍ സേവനദാതാക്കള്‍ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും വിപിഎന്‍ ആപ്പുകള്‍ നീക്കം ചെയ്തത്. ഒക്ടോബര്‍ 29 നാണ് ഗൂഗിളിനോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ്‌ഫെയറിന്റെ 1.1.1.1 ആപ്പ് ആണ് ഇത്തരത്തില്‍ പിന്‍വലിച്ച വിപിഎന്‍ ആപ്പുകളില്‍ ഒന്ന്. ടച്ച് വിപിഎന്‍, എക്‌സ് വിപിഎന്‍, ഹൈഡ്.മി, പ്രൈവാഡോ വിപിഎന്‍ എന്നിവയും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. പ്രോട്ടോണ്‍ വിപിഎന്‍, എക്‌സ്‌പ്രെസ് വിപിഎന്‍, പ്രൈവറ്റ് ഇന്റര്‍നെറ്റ് ആക്‌സസ്, മുള്‍വാഡ് പോലുള്ള മറ്റ് വിപിഎന്‍ ആപ്പുകള്‍ ഇപ്പോഴും പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
രണ്ട് വര്‍ഷം മുമ്പാണ് വിപിഎന്‍ സേവദാതാക്കള്‍ അവരുടെ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കണമെന്നും അഞ്ച് വര്‍ഷക്കാലത്തേക്ക് സൂക്ഷിച്ച് വെക്കണമെന്നുമുള്ള പുതിയ നിയമങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉപഭോക്താവിന്റെ പേര്, വിലാസം, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കമെന്നായിരുന്നു ആവശ്യം.
ഈ ഉത്തരവ് പുറത്തിറക്കി, രണ്ട് മാസത്തിന് ശേഷം എക്‌സ്‌പ്രെസ് വിപിഎന്‍, സര്‍ഷാര്‍ക്ക്, നോര്‍ഡ് വിപിഎന്‍, പ്രൈവറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് തുടങ്ങിയ മുന്‍നിര സേവനദാതാക്കള്‍ ഇന്ത്യയിലെ വിപിഎന്‍ സെര്‍വറുകള്‍ അടച്ചുപൂട്ടി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഇവരില്‍ പലരും വിപിഎന്‍ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
Content Highlights: Google and Apple remove several VPN apps from their stores in India
Published: 07 Jan 2025, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented