അമിതമായി മൊബൈൽ ഫോൺ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്തെത്തുകയാണ് ഗൂഗിൾ.

To advertise here,

ഫോണിലെ ഏത് ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് ബാറ്ററി കൂടുതൽ ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ നിങ്ങളെ അറിയിക്കും. ആപ്പുകളുടെ പ്ലേ സ്റ്റോർ ലിസ്റ്റിങ്ങിൽ ഇതുസംബന്ധിച്ച ലേബലുകൾ ദൃശ്യമാകും. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉടൻതന്നെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഉയർന്ന ബാക്​​ഗ്രൗണ്ട് ആക്ടിവിറ്റി കാരണം ഈ ആപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം എന്ന തരത്തിലുള്ളതായിരിക്കും  ലേബൽ. ഈ നടപടിക്ക് മുന്നോടിയായി കമ്പനി ഡെവലപ്പർക്ക് ഉയർന്ന ബാറ്ററി ഡ്രെയിൻ പ്രശ്‌നത്തെക്കുറിച്ച് അറിയിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ആവശ്യപ്പെടുകയോ പ്ലേ സ്റ്റോറിലെ സാന്നിധ്യം പരിമിതപ്പെടുത്തുകയോ ചെയ്യും. ഡെവലപ്പർമാർക്ക് ആവശ്യമായ സമയം നൽകുമെന്നും ആപ്ലിക്കേഷനുകൾ കുറഞ്ഞ ഊർജം  ഉപയോഗിക്കാനും പ്ലേ സ്റ്റോറിലെ പ്രധാന ചാർട്ടുകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഒഴിവാക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

സാധനങ്ങളുടെ ഡെലിവറി, ക്യാബ് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽനിന്ന് ഒഴിവാക്കും. ബാറ്ററി ഡ്രെയിൻ ആകാത്തവിധത്തിൽ ആൻഡ്രോയിഡ് ആപ്പുകൾ ഡെവലപ്പർമാർ പരിഷ്‌ക്കരിക്കുന്നത് ഒരു നല്ല ചുവടുവെപ്പായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.