ജൂണ് 21-ന് നടന്ന NEET-UG യുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് ഇന്ത്യയില് താത്കാലിക നിരോധനം ഏര്പ്പെടുത്തിയിരുന്നു.

മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകർപ്പവകാശമുള്ള സിനിമകൾ, ഓടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ 15 ദിവസത്തിനകം നടപടിയെടുക്കേണ്ടിവരും. കേന്ദ്ര സർക്കാർ ടെലഗ്രാമിന് ഇതുസംബന്ധിച്ച നോട്ടീസ് നൽകി.
വാർത്താവിതരണ - പ്രക്ഷേപണ് മന്ത്രാലയമാണ് ശനിയാഴ്ച ടെലഗ്രാമിന് നോട്ടീസ് നൽകിയത്. പകർപ്പവകാശമുള്ള സിനിമകളും നിയമവിരുദ്ധമായ ഓഡിയോ-വിഷ്വൽ കണ്ടന്റുകളും കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും അവയുടെ ലഭ്യത തടയുന്നതിനും അവ നീക്കം ചെയ്യുന്നതിനും സംവിധാനം ശക്തിപ്പെടുത്തണമെന്ന് മന്ത്രാലയം ടെലിഗ്രാമിനോട് നിർദേശിച്ചു.
ഇന്ത്യയുടെ സിനിമാ വ്യവസായം, ഓടിടി പ്ലാറ്റ്ഫോമുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നടപടി. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നോട്ടീസിന്മേൽ നടപടി സ്വീകരിച്ചത് സംബന്ധിച്ച റിപ്പോർട്ട് ടെലഗ്രാം 15 ദിവസത്തിനകം സമർപ്പിക്കണം. പകർപ്പവകാശമുള്ള ഉള്ളടക്കം ഉൾക്കൊള്ളുന്ന 3,000-ൽ അധികം ടെലഗ്രാം ചാനലുകൾക്കെതിരെ നേരത്തെ സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമങ്ങൾ പാലിക്കേണ്ട സ്ഥാപനം എന്ന നിലയിൽ, ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് മന്ത്രാലയം ടെലഗ്രാമിനെ ഓർമ്മിപ്പിച്ചു.
നോട്ടീസ് താത്കാലിക നിരോധനത്തിന് പിന്നാലെ
ജൂൺ 21-ന് നടന്ന NEET-UG യുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് ഇന്ത്യയിൽ താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ക്രമക്കേടുകൾ തടയുന്നതിനുള്ള ശ്രമമായിട്ടായിരുന്നു ജൂൺ 22 വരെയുള്ള നിരോധനം. സർക്കാർ നീക്കം് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽവരെ എത്തി. സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതി ശരിവെക്കുകയാണ് ഉണ്ടായത്.
Content Highlights: I&B Ministry mandates 15-day action plan for Telegram against piracy., Shift from reactive takedowns to platform-wide accountability., Legal reminder of intermediary due diligence under IT Rules., Copyright infringement classified as a criminal offense., Requirement for enhanced grievance redressal systems.
Published: 04 Jul 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented