
മുന്‍നിര ടെക്ക് കമ്പനികളില്‍ അവസരം ലഭിക്കാന്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം മാത്രമുണ്ടായിട്ട് കാര്യമില്ലെന്ന് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വൈസ് പ്രസിഡന്റ് സമീര്‍ സമത്. ഔദ്യോഗിക വിദ്യാഭ്യാസത്തിനപ്പുറത്ത് ഉദ്യോഗാര്‍ഥികള്‍ അവര്‍ക്ക് താത്പര്യമുള്ള മേഖലയില്‍ ആഴത്തിലുള്ള വൈദഗ്ധ്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കംപ്യൂട്ടര്‍ സയന്‍സിന് റീബ്രാന്‍ഡിങ് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. കേവലം ജാവ പോലുള്ള പ്രോഗ്രാമിങ് ഭാഷ മാത്രം പഠിച്ചാല്‍ മതിയെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനൊരു ബിരുദം വേണമെന്നില്ല. അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസം കോഡിങ് കഴിവുകളേക്കാള്‍ ഉപരി പ്രശ്‌നപരിഹാര രീതികള്‍, സിസ്റ്റം ഡിസൈന്‍, കൊളാബൊറേറ്റീവ് അപ്രോച്ചുകള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാന്‍ ഡിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആളാണ് സമത്. കംപ്യൂട്ടര്‍ സയന്‍സ് കേവലം സാങ്കേതികമായ കാര്യനിര്‍വഹണത്തേക്കാള്‍ പ്രശ്‌ന പരിഹാരത്തിന്റെ ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. കോഡിങ് ഇപ്പോഴും പ്രധാനപ്പെട്ടത് തന്നെയാണ്. എങ്കിലും, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ തകര്‍ക്കുക, സ്‌കെയിലബിള്‍ സിസ്റ്റങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, ടീമുകളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുക എന്നിവയാണ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസത്തിന്റെ പ്രധാന മൂല്യങ്ങളെന്ന് സമീര്‍ സമത് അഭിപ്രായപ്പെട്ടു.
അടിസ്ഥാന പ്രോഗ്രാമിങ് ജോലികളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓട്ടോമേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം എടുക്കുന്നതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന കോഡിങ് ജോലികളെല്ലാം എഐ ടൂളുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ചില ബിരുദ ധാരികള്‍ക്ക് സ്ഥിരം ജോലി ലഭിക്കുന്നതിനും ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നതിനും വെല്ലുവിളിയായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സമീര്‍ സമതിന്റെ ഉപദേശം പ്രസക്തമാവുന്നത്. അക്കാദമിക നേട്ടത്തേക്കാളുപരി പ്രത്യേക മേഖലയില്‍ വൈദഗ്ദ്യം സിദ്ധിച്ചവരേയാണ് മുന്‍നിര ടെക്ക് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്ന് സമത് പറഞ്ഞു. കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചത് കൊണ്ട് മാത്രം ഭാവിയില്‍ തൊഴിലുടമകളെ ആകര്‍ഷിക്കാന്‍ സാധിച്ചെന്ന് വരില്ല. കംപ്യൂട്ടര്‍ സയന്‍സിന് പുറത്ത് പ്രത്യേക മേഖലകളില്‍ വൈദഗ്ദ്യം നേടണം. എങ്കിലും അടിസ്ഥാന പ്രോഗ്രാമിങ് ഭാഷകള്‍ പഠിക്കേണ്ടത് തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു.
Content Highlights: Google`s Android VP stresses specialized skills over just a CS degree for top tech jobs.
Published: 30 Jul 2025, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented