ആന്‍ഡ്രോയിഡ് ഓട്ടോയിലും, ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്സ് ഉണ്ടായിട്ടും ആപ്പിള്‍ കാര്‍പ്ലേയില്‍ ഗൂഗിള്‍ മാപ്പിന് തന്നെയാണ് സ്വീകാര്യത. 200 കോടി ഉപഭോക്താക്കളെ ഗൂഗിള്‍ മാപ്പിന് ലഭിച്ചതായി ഗൂഗിള്‍ പറയുന്നു.
200 കോടി പ്രതിമാസ ഉപഭോക്താക്കള്‍ എന്ന നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറില്‍ 1000 കോടി ഡൗണ്‍ലോഡുകള്‍ ( ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീലോഡ് ചെയ്തതും ഇതില്‍ പെടും) എന്ന നേട്ടവും ഗൂഗിള്‍ മാപ്പ് സ്വന്തമാക്കി. ഐഫോണുകളില്‍ ആപ്പിള്‍ മാപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ മാപ്പ് തന്നെയാണ് മുന്നില്‍.
ഗൂഗിളിന്റെ തന്നെ ഉടമസ്ഥതയില്‍ തന്നെയുള്ള ഗൂഗിള്‍ മാപ്പിന് പകരം സേവനമായ വേസും (Waze) 2022 അവസാനത്തോടെ 15.1 കോടി സജീവ ഉപഭോക്താക്കളെ നേടിയിട്ടുണ്ട്. പിന്നീട് എണ്ണം കൂടിയിട്ടുണ്ടെങ്കിലും വേസ് ഗൂഗിള്‍ മാപ്പിന് താഴെ തന്നെയാണ്. ആപ്പിള്‍ മാപ്പ് വേസിന് മുന്നില്‍ തന്നെയാകാമെങ്കിലും ആപ്പിള്‍ മാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല. 20 കോടിക്കും 50 കോടിക്കും ഇടയില്‍ ആപ്പിള്‍ മാപ്പിന് സജീവ ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Google Maps reigns supreme in navigation, boasting over 2 billion users and 10 billion downloads
Published: 04 Nov 2024, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented