ആദ്യഘട്ടത്തില്‍ ഈ ഫീച്ചറുകള്‍ യു.എസില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഉടന്‍ ഇവ ഇന്ത്യയിലും ലഭ്യമായേക്കാം. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്ക്കുവേണ്ടിയും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ ബുക്ക് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്. യാത്രയ്ക്കിടെ ഓരോ റെസ്റ്റോറന്റും തിരഞ്ഞ് മികച്ചത് കണ്ടെത്തുന്നതിന് പകരം ആ ജോലി ഗൂഗിൾ മാപ്സിനെ ഏൽപ്പിക്കാം. നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം ലഭിക്കുന്ന റൂട്ടിലെ റെസ്റ്റോറന്റുകൾ ആപ്പ് കണ്ടെത്തുകയും അവ തുറന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയും നിങ്ങളുടെ ഭക്ഷണരീതികളടക്കം പരിഗണിച്ച് ശുപാർശകൾ നൽകുകയും ചെയ്യും.
താമസത്തിനുള്ള ഹോട്ടലുകളും ഇത്തരത്തിൽ തിരഞ്ഞെടുക്കാം. ഒന്നിലധികം ഹോട്ടലുകൾ തിരഞ്ഞ് മികച്ചത് കണ്ടെത്താൻ സമയം കളയേണ്ടതില്ല. വിശാലമായ മുറികളുള്ള ഫാമിലി ഫ്രണ്ട്ലി ബജറ്റ് ഹോട്ടൽ കണ്ടെത്തുക എന്ന് ഗൂഗിൾ മാപ്സിനോട് പറഞ്ഞാൽമതി. നിരക്കുകളും റൂം ലഭ്യതയും പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നിർദ്ദേശിക്കും.
യാത്ര ആസ്വാദികരമാക്കാനുള്ള മറ്റു ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. യാത്രചെയ്യുന്ന വഴിയിലുള്ള ഉത്സവങ്ങൾ, സംഗീത പരിപാടികൾ, പ്രാദേശിക മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കുകൾ സഹിതം മാപ്സ് ശുപാർശ ചെയ്യും. ആദ്യഘട്ടത്തിൽ ഈ ഫീച്ചറുകൾ യു.എസിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ ഇവ ഇന്ത്യയിലും ലഭ്യമായേക്കാം. എന്നാൽ ഇന്ത്യൻ ഉപയോക്താക്കൾക്കുവേണ്ടിയും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഹിന്ദിയിൽ സെർച്ച് ചെയ്യാനുള്ള ഫീച്ചർ ഇന്ത്യയ്ക്കുവേണ്ടി ഗൂഗിൾ മാപ്സ് അവതരിപ്പിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ എന്നിവ തിരയുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കാം.
ജിമെയിൽ പോലുള്ള ഗൂഗിൾ സേവനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓപ്ഷണൽ ഫീച്ചറായ പേഴ്സണൽ ഇന്റലിജൻസും ഗൂഗിൾ അവതരിപ്പിച്ചു. ഹോട്ടൽ ബുക്കിങ്, ഫ്ളൈറ്റ് കൺഫർമേഷൻ എന്നിവ അനായാസമാക്കുന്നതാണ് ഫീച്ചർ. ബസ്, മെട്രോ, ട്രെയിൻ, ഫെറി എന്നിവയ്ക്കുള്ള തത്സമയ അപ്ഡേറ്റുകൾ നൽകുന്ന റിയൽ-ടൈം ട്രാൻസിറ്റ് ഇൻഫർമേഷനും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ മാപ്സ് ഒരു നാവിഗേഷൻ ആപ്ലിക്കേഷനായാണ് രംഗത്തുവന്നതെങ്കിലും യാത്രയ്ക്കിടെ എല്ലാവരിധ സേവനങ്ങളും നൽകുന്ന എഐ സംവിധാനമായി അത് വളരുകയാണെന്നാണ് ഗൂഗിളിന്റെ നീക്കങ്ങൾ നൽകുന്ന സൂചന.
Content Highlights: AI-powered 'Ask Maps' feature for personalized travel and dining recommendations., Direct food ordering and hotel booking integrated within Google Maps., Hindi language support and localized travel features for Indian users., Personal Intelligence feature integrates Gmail data for itinerary-based suggestions., Real-time transit updates for trains, buses, and ferries in over 150 countries.
Published: 08 Aug 2026, 11:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented