ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐഒ 2023 മെയ് പത്തിന് ആരംഭിക്കും. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഷോര്‍ലൈന്‍ ആംഫിതീയറ്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കോവിഡ് കാലത്തിന് ശേഷം പ്രതിനിധികള്‍ നേരിട്ടെത്തുന്ന ആദ്യ ഗൂഗിള്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ആണിത്. എന്നാല്‍ ഒരു ദിവസം മാത്രമായിരിക്കും ഇത്തവണത്തെ കോണ്‍ഫറന്‍സ് നടക്കുക. 

To advertise here,

ഗൂഗിളിന്റെ പുതിയ പിക്‌സല്‍ 7എ, പിക്‌സല്‍ ഫോള്‍ഡ് ഫോണുകളുടെ പ്രഖ്യാപനമാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ഇതിന് പുറമെ കമ്പനിയുടെ എഐ അധിഷ്ടിത പദ്ധതികളുടേയും ഉല്പന്നങ്ങളുടേയും പ്രഖ്യാപനവും ഉണ്ടായേക്കും. 

കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പരിപാടി കാണാവുന്നതാണ്. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ലൈവ് സ്ട്രീം കാണാനാവും. ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് പരിപാടി ആരംഭിക്കുക.