സിനിമാ നിര്‍മാണത്തിനും സര്‍ഗാത്മക വീഡിയോ നിര്‍മാണത്തിനുമായി എഐ ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫ്ളോ (Flow) എന്നാണിതിന് പേര്. ഗൂഗിള്‍ I/O വേദിയില്‍ വെച്ചാണ് പുതിയ ടൂള്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ വിയോ, ഇമേജെന്‍, ജെമിനൈ എന്നീ എഐ മോഡലുകളെ ഉപയോഗപ്പെടുത്തിയാണ് ഫ്ളോ നിര്‍മിച്ചിരിക്കുന്നത്.
ഉയര്‍ന്ന ഗുണമേന്മയില് സിനിമാറ്റിക് രംഗങ്ങള്‍ എളുപ്പം നിര്‍മിച്ചെടുക്കാന്‍ ഫ്ളോ ഉപയോഗിച്ച് സാധിക്കും. മനസിലുള്ള ആശയം എളുപ്പം വീഡിയോ ദൃശ്യങ്ങളാക്കി മാറ്റാന്‍ ഇതുവഴി സാധിക്കുന്നു. ചലച്ചിത്രരംഗത്തുള്ള ചിലര്‍ ഇതിനകം ഈ ടൂളിന്റെ സാധ്യതകള്‍ പരീക്ഷിച്ചുവരുന്നുണ്ട്. സംവിധായകന് ഡേവ് ക്ലാര്‍ക്ക് നിര്‍മിച്ച ഫ്രീലാന്‍സേഴ്സ് (Freelancers) ഫ്ളോയില്‍ നിര്‍മിച്ച ഹ്രസ്വ ചിത്രമാണ്.
വീഡിയോ ജനറേഷന്, സീന്‍ എഡിറ്റിങ്, അസറ്റ് കണ്ട്രോള് സൗകര്യങ്ങള്‍ ഫ്ളോയിലുണ്ട്. വിവരണം എഴുതി നല്‍കിയും നിലവിലുള്ള സീനുകളുടെ അടുത്ത ഭാഗം നിര്‍മിക്കുന്നതിനുമെല്ലാം ഫ്ളോ ഉപയോഗിച്ച് സാധിക്കും.
കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍, സീനില്‍ ആവശ്യമുള്ള മറ്റ് വസ്തുക്കള്‍ ഉള്‍പ്പടെ സീനില്‍ ആവശ്യമുള്ള എന്തും എഐയില്‍ നിര്‍മിച്ചതോ അല്ലാത്തതോ ആയ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത് ആവശ്യമായ നിര്‍ദേശം എഴുതി നല്കി ഫ്ളോയില്‍ ദൃശ്യങ്ങള്‍ നിര്‍മിക്കാം.
ഗൂഗിളിന്റെ എഐ പ്രോ, എഐ അള്‍ട്ര വരിക്കാര്‍ക്കാണ് ഫ്ളോ നിലവില്‍ ഉപയോഗിക്കാനാവുക. പ്രോ പ്ലാനില്‍ മാസം 100 തവണ ദൃശ്യങ്ങള്‍ ജനറേറ്റ് ചെയ്യാം. അള്‍ട്ര ഉപഭോക്താക്കള്‍ക്ക് പരിധി കൂടും.
Content Highlights: Google unveils Flow, an AI tool for filmmaking & creative video production
Published: 21 May 2025, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented