നിങ്ങളുടെ വാഹനങ്ങളിലും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ആന്‍ഡ്രോയിഡ് ഓട്ടോയിലും ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവിലും ജെമിനൈ എഐ അവതിരിപ്പിക്കാനുള്ള പദ്ധതിയിലാണ് ഗൂഗിള്‍. വരും മാസങ്ങളില്‍ തന്നെ ഈ മാറ്റം അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം
ഗൂഗിളിന്റെ എല്ലാതരം ഉത്പന്നങ്ങളിലേക്കും ജെമിനൈ എഐയുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. ഫോണുകളില്‍ ഇതിനകം ജെമിനൈ എഐ ഫീച്ചറുകള്‍ ലഭ്യമാണ്. സെര്‍ച്ചിലും ക്രോം ബ്രൗസറിലുമെല്ലാം ജെമിനൈ അധിഷ്ടിത സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വാഹനം ഓടിക്കുന്നതിനിടെ ആന്‍ഡ്രോയിഡ് ഓട്ടോ ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ജെമിനൈ എഐയ്ക്ക് സാധിക്കും. സെര്‍ച്ച്, സന്ദേശങ്ങള്‍ക്കുള്ള വോയ്‌സ് റിപ്ലൈ പോലുള്ള ജോലികള്‍ ജെമിനൈയുടെ സഹായത്തോടെ ഇനി ആന്‍ഡ്രോയിഡ് ഓട്ടോയില്‍ സാധിക്കും.
ശബ്ദ നിര്‍ദേശങ്ങളിലൂടെ ജെമിനൈയുമായി സംവദിക്കാനാവുന്നതോടെ കൂടുതല്‍ കൃത്യമായി ലൊക്കേഷനുകള്‍ തിരയാനും സ്ഥാപനങ്ങളുടെയും മറ്റും വിശദ വിവരങ്ങള്‍ ചോദിച്ചറിയാനും ജെമിനൈ സഹായിക്കും. ഉദാഹരണത്തിന് ഒരു റസ്‌റ്റോറന്റിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ജെമിനൈയോട് ചോദിച്ചറിയാം.
യൂട്യൂബ് മ്യൂസിക്, സ്‌പോട്ടിഫൈ, കലണ്ടര്‍ പോലുള്ള മറ്റ് ആപ്പുകളും ജെമിനൈയുടെ സേവന പരിധിയില്‍ വരും. കലണ്ടറിലെ ഇവന്റുകള്‍ അറിയാനും, ജിമെയിലില്‍ വന്ന ഒരു ഇമെയില്‍ സന്ദേശത്തില്‍ നിന്നുള്ള ലൊക്കേഷന്‍ ഉപയോഗിക്കാനുമെല്ലാം ജെമിനൈക്ക് സാധിക്കും. സന്ദേശങ്ങള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനും ജെമിനൈക്ക് സാധിക്കും. എതെങ്കിലും ഒരു കോണ്‍ടാക്റ്റിലേക്ക് മറ്റൊരു ഭാഷയില്‍ സന്ദേശം അയക്കാന്‍ ജെമിനിയോട് ആവശ്യപ്പെടാം. 40 ഭാഷകള്‍ അതിനായി ലഭ്യമാണെന്ന് ഗൂഗിള്‍ പറയുന്നു.
കാറിന്റെ ഡാഷ്‌ബോര്‍ഡ് സ്‌ക്രീനില്‍ സ്മാര്‍ട്‌ഫോണിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ നിര്‍മിച്ച ആപ്ലിക്കേഷനാണ് ആന്‍ഡ്രോയിഡ് ഓട്ടോ. വാഹനങ്ങളിലെ ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റത്തിന് വേണ്ടി ഗൂഗിള്‍ നിര്‍മിച്ച ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ്.
Content Highlights: Google`s Gemini AI is coming to Android Auto and Android Automotive
Published: 14 May 2025, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented