ന്യൂഡല്‍ഹി: രാജ്യത്ത് സുഗമമായി 5ജി വിന്യസിക്കുന്നതിനായി അടുത്ത ബജറ്റില്‍ ടെലികോം ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി നല്‍കണമെന്ന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). ഇതുവഴി കമ്പനികള്‍ക്ക് 5ജി സൗകര്യങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാകുമെന്ന് സിഒഎഐ പറയുന്നു.
ടെലികോം ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സൗകര്യം ഇനിയും ഉണ്ടായിട്ടില്ല. രാജ്യത്ത് 85 ശതമാനം ടെലികോം ഉപകരണങ്ങളും ഇറക്കുമതി ചെയ്യുകയാണ് എന്നിരിക്കെ ഉയര്‍ന്ന കസ്റ്റംസ് തീരുവ ടെലികോം കമ്പനികളെ ബാധിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാണിച്ചു.
ഒപ്റ്റിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് എക്വിപ്‌മെന്റ്/ നെറ്റ് വര്‍ക്‌സ്, ഐപി റേഡിയോ, മിമോ/എല്‍ടിഇ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് സ്വിച്ചുകള്‍, വോയ്‌സ് ഓവര്‍ ഐപികള്‍, പിടിഎന്‍, എംപിഎല്‍എസ് -ടിപി, ഉള്‍പ്പടെയുള്ള ടെലികോം ഉപകരണങ്ങള്‍ക്ക് 20 ശതമാനം കസ്റ്റംസ് തീരുവയായി ഈടാക്കുന്നുണ്ട്. ഇത് ഒഴിവാക്കിയാല്‍ കമ്പനികള്‍ക്ക് ചെലവ് കുറയ്ക്കാനാവും. ടെലികോം വ്യവസായത്തിന്റെ സമ്പദ്സ്ഥിതി തിരിച്ചറിഞ്ഞ് ഇറക്കുമതി തീരുവ കുറച്ചുതന്നാല്‍ തങ്ങളുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്നും കമ്പനികള്‍ പറയുന്നു.
ഇറക്കുമതി തീരുവ കുറയ്ക്കുന്നതുള്‍പ്പടെ 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റിന് വേണ്ടിയുള്ള നിരവധി നിര്‍ദേശങ്ങളാണ് സംഘടന തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: 5G in india, Telecom Equipment Customs Duty, COAI
Published: 18 Jan 2023, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented