
സാന്‍ഫ്രാന്‍സിസ്‌കോ: എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ സ്ഥാപകനായ മോക്‌സി മര്‍ലിന്‍ സ്‌പൈക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു. ഫേസ്ബുക്ക് ഏറ്റെടുക്കുന്നതിന് മുമ്പ് വാട്‌സാപ്പിന്റെ നേതൃനിരയിലുണ്ടായിരുന്നയാളും വാട്‌സാപ്പിന്റെ സഹസ്ഥാപകനുമായ ജാക്ക് കോം സിഗ്നലിന്റെ ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കും.
"സിഗ്നലിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുതിയ ഊര്‍ജവും പ്രതിബദ്ധതയും ഉള്ള ഒരാളെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറെ മനഃസുഖത്തോടുകൂടി തന്നെയാണ് ഞാന്‍ സിഇഒ സ്ഥാനം മാറുന്നത്." തിങ്കളാഴ്ച മര്‍ലിന്‍ സ്‌പൈക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിഗ്നലിന് ജനപ്രീതി വര്‍ധിച്ചത്.
ജനങ്ങള്‍ സിഗ്നലില്‍ മൂല്യവും മനസമാധാനവും (അവര്‍ക്ക് വേണ്ടി നിര്‍മിച്ച സാങ്കേതിക വിദ്യയാണ്, ഡാറ്റയ്ക്ക് വേണ്ടിയല്ല) കണ്ടെത്തുന്നുവെന്നും അവിടെ തന്നെ തുടരാന്‍ തയ്യാറാവുന്നുവെന്നും മര്‍ലിന്‍സ്‌പൈക്ക് പറഞ്ഞു.
സ്വകാര്യതയും സമാധാനവും തേടി ഇന്ത്യയിലും നിരവധിയാളുകള്‍ സിഗ്നല്‍ ഉപയോഗിക്കുന്നുണ്ട്. വാട്‌സാപ്പ് വ്യാപകമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആളുകള്‍ വ്യാപകമായി സിഗ്നലിലേക്ക് ചേക്കേറാന്‍ തുടങ്ങിയത്. 2014 ല്‍ തുടക്കമിട്ട സിഗ്നലിന് നാല് കോടി പ്രതിമാസ ഉപഭോക്താക്കളുണ്ട്.
സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഗ്നലിന്റെ ബോര്‍ഡ് അംഗമായി മര്‍ലിന്‍സ്‌പൈക്ക് തുടരും.
Content Highlights: Encrypted messaging app Signal's CEO steps down
Published: 11 Jan 2022, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented